20 പേരുടെ ജീവനെടുത്ത ചാല ഗ്യാസ് ടാങ്കർ ദുരന്തം: ലോറി ഉടമയ്‌ക്ക് ആയിരംരൂപ പിഴശിക്ഷ

തലശേരി: ചാല ഗ്യാസ് ടാങ്കർ ദുരന്ത കേസിൽ ടാങ്കർലോറി ഉടമ തമിഴ്‌നാട് നാമക്കൽ–സേലം റോഡിലെ ഡി കൺമണിക്ക് (59) തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി കെ രാജേഷ് ആയിരം രൂപ പിഴശിക്ഷ വിധിച്ചു. കേന്ദ്ര മോട്ടോർവാഹന നിയമലംഘനത്തിനാണ് പിഴവിധിച്ചത്. നാഷണൽ പെർമിറ്റ് ലോറികളിൽ രണ്ട് ഡ്രൈവർമാരും ലോറിയുടെ കാബിനകത്ത് ഒരു ഡ്രൈവർക്ക് ഉറങ്ങാനുള്ള സൗകര്യവും ഉണ്ടാവണം. ഇൗ ചട്ടങ്ങൾ ലംഘിച്ചതിന് 500 രൂപ വീതമാണ് പിഴ.
കേസിലെ ഒന്നാംപ്രതി കണ്ണയ്യൻ വിചാരണയ്‌ക്കിടെ മരിച്ചിരുന്നു. 2012 ആഗസ്‌ത് 27ന് രാത്രി 11നായിരുന്നു അപകടം. മംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന ടാങ്കർ ലോറി ചാല അന്പലം സ്‌റ്റോപ്പിലെ ഡിവൈഡറിൽ കയറി മറിഞ്ഞ് ടാങ്കർപൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിൽ 20 പേർ മരിക്കുകയും അന്പതോളം പേർക്ക് പരിക്കേൽകുകയും ചെയ്‌തു. ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ചത്. പ്രോസിക്യുഷന് വേണ്ടി അഡീഷണൽ പബ്ലിക്ക്‌പ്രോസിക്യുട്ടർ എ രേഷ്‌മ ഹാജരായി.









0 comments