നിർമലം നീലംപേരൂർ

വി കെ വേണുഗോപാൽ
Published on Oct 04, 2025, 01:45 AM | 1 min read
മങ്കൊമ്പ്
അജൈവ മാലിന്യസംസ്കരണത്തിൽ മാതൃകയായി നീലംപേരൂർ പഞ്ചായത്ത്. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) വഴി പ്രതിമാസം ശരാശരി 1800 കിലോ അജൈവ മാലിന്യമാണ് സംഭരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ഇ–മാലിന്യം, കുപ്പിച്ചില്ലുകൾ തുടങ്ങി സമ്പൂർണ മാലിന്യ നിർമാർജനമാണ് പഞ്ചായത്തിന്റെ ലക്ഷ്യം. കാർഷിക മേഖലയിൽ സമഗ്ര ഇടപെടൽ നടത്തി വിവിധ വകുപ്പുകളുടെ സഹായത്തോടെ ഉൽപാദന വർധനയുണ്ടാക്കി. അതിദാരിദ്ര്യ നിർമാർജനം ഉറപ്പുവരുത്തൽ, ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട അർഹരായ മുഴുവൻ പേർക്കും ആനുകൂല്യം നൽകാനുള്ള തീരുമാനം. കുടുംബശ്രീ വഴി സംരംഭങ്ങൾ കമ്യൂണിറ്റി ടൂറിസം പദ്ധതി നടപ്പിലാക്കി. മാലിന്യ മുക്തം നവ കേരളം പദ്ധതിയിലൂടെ ശാസ്ത്രീയ മാലിന്യ നിർമാർജനത്തിനായി ഹരിതകർമസേന പ്രവർത്തനങ്ങൾ ഊർജിതമാക്കി ഹരിതകർമസേനക്ക് അനുബന്ധ വരുമാനം ഉറപ്പ് വരുത്തുന്നതിനായി അപ്പാരൽ യൂണിറ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തി. ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ, പകൽവീട്, വയോജന ഭിന്നശേഷി കലോത്സവം, പട്ടികജാതി വിദ്യാർഥികൾക്ക് പഠന പ്രോത്സാഹന പദ്ധതികൾ, വിവാഹ ധനസഹായം, കെ സ്മാർട്ട് വഴി സമയബന്ധിതമായി സേവനങ്ങൾ നൽകൽ, ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ റോഡുകളുടെ നിർമാണവും അറ്റകുറ്റപ്പണിയും എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള സഹായത്തോടെയുള്ള പദ്ധതികൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ സമാനതകളില്ലാത്ത വികസന നേട്ടങ്ങളുമായി നീലംപേരൂർ പഞ്ചായത്ത് മുന്നേറുന്നു.









0 comments