സമരക്കൊടി ഉയർത്തി കേരളവും ; മോദി സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം

print edition ആളിക്കത്തി രോഷം ; ലേബർ കോഡിനെതിരെ അണിനിരന്ന്‌ തൊഴിലാളികളും കർഷകരും

farmers and workers protest against labour codes

തൊഴിലാളിവിരുദ്ധ ലേബർ കോഡിനെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ എറണാകുളം ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം

avatar
എം പ്രശാന്ത്‌

Published on Nov 27, 2025, 03:18 AM | 2 min read


ന്യൂഡൽഹി

പതിറ്റാണ്ടുകൾ നീണ്ട സമരങ്ങളിലൂടെ ഇന്ത്യൻ തൊഴിലാളിവർഗം നേടിയെടുത്ത അവകാശങ്ങളെ തച്ചുടയ്‌ക്കുന്ന ലേബർ കോഡുകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തി.


നിയമപരിരക്ഷയോടെയുള്ള താങ്ങുവിലയടക്കം കേന്ദ്രം നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെതിരെ കർഷകരും സമരത്തിൽ അണിചേർന്നു. നഗര– ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും മോദി സർക്കാരിന്റെ കോർപ്പറേറ്റ്‌ പ്രീണന നയങ്ങൾക്കെതിരെ കൈകോർത്തു. ഗ്രാമങ്ങളിൽ കർഷകരും നഗരങ്ങളിലും തൊഴിലിടങ്ങളിലും തൊഴിലാളികളും ലേബർ കോഡുകളുടെ പകർപ്പ്‌ കത്തിച്ചു. രാഷ്‌ട്രപതിക്കുള്ള സംയുക്ത നിവേദനം കലക്‌ടർമാർക്ക്‌ കൈമാറി.


കാർഷിക നിയമങ്ങൾക്കെതിരായ ഐതിഹാസിക കർഷക പ്രക്ഷോഭത്തിന്റെ അഞ്ചാം വാർഷികംകൂടി മുൻനിർത്തി സംഘടിപ്പിച്ച രാജ്യവ്യാപക പ്രതിഷേധത്തിൽ കോടിക്കണക്കിന്‌ കർഷകരും തൊഴിലാളികളും പങ്കുചേർന്നു. വടക്ക്‌ കശ്‌മീർ മുതൽ തെക്ക്‌ കന്യാകുമാരി വരെയും കിഴക്ക്‌ മണിപ്പുർ മുതൽ പടിഞ്ഞാറ്‌ ഗുജറാത്ത്‌ വരെയും ബിജെപി സർക്കാരിന്റെ തൊഴിലാളി– കർഷകദ്രോഹ നിലപാടുകൾക്കെതിരെ മുദ്രാവാക്യമുയർന്നു. ലേബർ കോഡുകൾ പിൻവലിക്കുന്നത്‌ വരെയും നിയമപ്രകാരമുള്ള എംഎസ്‌പി അടക്കമുള്ള വാഗ്‌ദാനങ്ങൾ പാലിക്കുംവരെയും സമരപരിപാടികളുമായി മുന്നോട്ടുനീങ്ങാനാണ്‌ തീരു
മാനം.


സിഐടിയു ഉൾപ്പെടെ 10 കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ നേതൃത്വത്തിലാണ്‌ ബുധനാഴ്‌ച പ്രക്ഷോഭത്തിൽ തൊഴിലാളികൾ അണിനിരന്നത്‌. തൊഴിലാളിദ്രോഹ നിലപാട്‌ തുടരുന്ന ബിഎംഎസ്‌ കേന്ദ്ര സർക്കാരിന്‌ പിന്തുണയുമായി വിട്ടുനിന്നു. അഖിലേന്ത്യ കിസാൻസഭ അടക്കമുള്ള കർഷകസംഘടനകൾ സംയുക്ത കിസാൻമോർച്ചയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധത്തിൽ പങ്കാളികളായി. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ അടക്കമുള്ള കർഷകത്തൊഴിലാളി സംഘടനകളും അണിനിരന്നു. വിദ്യാര്‍ഥി, യുവജന, മഹിളാസംഘടനകളും പ്രതിഷേധിച്ചു.


തോട്ടം, ഖനി, തുറമുഖം, സിമന്റ്‌ അടക്കമുള്ള വ്യവസായങ്ങളിലെയും വൈദ്യുതി, തപാൽ, ടെലികോം തുടങ്ങി വിവിധ മേഖലകളിലെയും തൊഴിലാളികൾ പ്രക്ഷോഭത്തിന്റെ ഭാഗമായി. സർക്കാർ– പൊതു മേഖല സ്ഥാപന ജീവനക്കാർ, വ്യവസായ പാർക്ക്‌ തൊഴിലാളികൾ, ഫാക്‌ടറികൾ അടക്കമുള്ള തൊഴിലിടങ്ങൾക്ക്‌ പുറമെ ജില്ലാ– സംസ്ഥാന ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ലേബർ കോഡുകളുടെ തൊഴിലാളിദ്രോഹ വശങ്ങൾ നേതാക്കൾ വിവരിച്ചു. കേന്ദ്രസർക്കാരിന്‌ വൻതാക്കീതായി മാറിയ പ്രക്ഷോഭത്തിൽ അണിനിരന്ന തൊഴിലാളികളെയും കർഷരെയും ട്രേഡ്‌യൂണിയൻ നേതാക്കളും കർഷകനേതാക്കളും അഭിവാദ്യം ചെയ്‌തു.


സമരക്കൊടി ഉയർത്തി കേരളവും

ലേബർ കോഡ്‌ നടപ്പാക്കിയ കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്തെങ്ങും തൊഴിലാളി പ്രതിഷേധം അലയടിച്ചു. ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ്‌ യൂണിയനുകളെല്ലാം കരിനിയമത്തിനെതിരെ രംഗത്തെത്തി. സർവീസ്‌ സംഘടനകളും പ്രതിഷേധിച്ചു. ലേബർ കോഡുകളുടെ കോപ്പി കത്തിച്ചും കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലേക്ക്‌ മാർച്ച്‌ നടത്തിയുമായിരുന്നു പ്രതിഷേധം.


തൊഴിലിടങ്ങളിൽ തൊഴിലാളികൾ കറുത്ത ബാഡ്‌ജ്‌ ധരിച്ചെത്തി. രാജ്യവ്യാപക പ്രതിഷേധത്തിൽ കേരളത്തിൽ ലക്ഷക്കണക്കിനാളുകൾ വിവിധ കേന്ദ്രങ്ങളിലായി അണിനിരന്നു. സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്‌, സേവാ, ടിയുസിഐ, എൻടിയുഐ, എൻഎൽസി, എച്ച്‌എംപികെ, കെടിയുസി എം എന്നിവർ ചേർന്ന സംയുക്ത ട്രേഡ്‌ യൂണിയൻ സമിതിയും ഐഎൻടിയുസിയും എസ്‌ടിയും പ്രത്യേകം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി തിരുവനന്തപുരം ജിപിഒയ്‌ക്ക്‌ മുന്നിലേക്ക്‌ മാർച്ച്‌ നടത്തി. സിഐടിയു അഖിലേന്ത്യ സെക്രട്ടറി പി നന്ദകുമാർ ഉദ്ഘാടനംചെയ്‌തു. എഐടിയുസി ജില്ലാ പ്രസിഡന്റ് എം ജി രാഹുൽ അധ്യക്ഷനായി. മാധ്യമപ്രവർത്തകർ കേരള പത്രപ്രവർത്തക യൂണിയന്റെയും കേരള ന്യൂസ്‌ പേപ്പർ എംപ്ലോയിസ്‌ ഫെഡറേഷന്റെയും നേതൃത്വത്തിൽ സംസ്ഥാനത്താകെ പ്രകടനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home