കാട് വെട്ടി...കൂട് കൂട്ടി.. നാട് മാറിയത് ഇങ്ങനെ

എറണാകുളം നോർത്ത് പരമാര റോഡിലെ ഷീ ലോഡ്‌ജ് നഗരത്തിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണ്. നഗരത്തിലെത്തുന്ന സ്‌ത്രീകൾക്ക് കുറഞ്ഞ ചെലവിൽ ഇവിടെ സുരക്ഷിതമായി താമസിക്കാം. ഉദ്യോഗാർഥികൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി കൊച്ചിയിൽ എത്തുന്ന വനിതകളുടെ ഇഷ്ടതാമസ കേന്ദ്രമായി ഷീ ലോഡ്‌ജ് മാറി. 48 സിംഗിൾ റൂം, 32 ഡബിൾ റൂം, 31 പേർക്ക് താമസിക്കാവുന്ന മൂന്ന് ഡോർമിറ്ററികൾ എന്നീ സൗകര്യങ്ങളാണുള്ളത്. 100 രൂപയ്‌ക്കുമുതൽ താമസസൗകര്യം ലഭ്യമാണ്.
30 രൂപയ്‌ക്ക് ഉച്ചയൂണ് ലഭിക്കുന്ന സമൃദ്ധി @ കൊച്ചിയുടെ ഉൗട്ടുപുരയും പ്രവർത്തിക്കുന്ന ഇൗ കെട്ടിടത്തിന്റെ അവസ്ഥ ഏതാനും വർഷംമുന്പ് ഇതല്ലായിരുന്നു. ലിബ്ര എന്ന ഹോട്ടലായിരുന്ന കെട്ടിടം പൊളിഞ്ഞുവീഴാറായനിലയിൽ കാടുകയറി വർഷങ്ങളോളം നിലനിന്നു. പത്തുവർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ച് അധികാരത്തിൽ വന്ന എൽഡിഎഫ് കൗൺസിലാണ് ഭാവനാപൂർണമായ രണ്ട് പദ്ധതികൾ പിന്നീട് അവിടെ യാഥാർഥ്യമാക്കിയത്.

ലിബ്ര ഹോട്ടൽ









0 comments