എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം
സമരസ്‌മരണകൾ അലയടിച്ച് നേതൃസംഗമം

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുൻകാല നേതാക്കളുടെ സംഗമം മുൻമന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി "സമരക്കരുത്തിൽ ഓർമത്തിരകൾ’ എന്ന പേരിൽ മുൻകാല നേതാക്കളുടെ സംഗമം നടത്തി. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നേതൃസംഗമം മുൻമന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, സ്വാഗതസംഘം ജനറൽ കൺവീനർ ബി സന്തോഷ് എന്നിവർ സംസാരിച്ചു.
യൂണിയൻ മുൻകാല നേതാക്കളായ എൻ പരമേശ്വരൻ, ബി ആനന്ദക്കുട്ടൻ, പി കെ രതി, പി എസ് ശ്രീധരൻ എന്നിവർ തങ്ങളുടെ സിവിൽ സർവീസ് കാലത്തെ സമരസംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് പുതുതലമുറ ജീവനക്കാരോട് അനുഭവങ്ങൾ പങ്കുവച്ചു.
ജില്ലാ സെക്രട്ടറി സി സിലീഷ് സ്വാഗതവും അനുബന്ധ പരിപാടിയുടെ കൺവീനർ പി സജിത്ത് നന്ദിയും പറഞ്ഞു. സമ്മേളന അനുബന്ധ പരിപാടിയുടെ ഭാഗമായി 10ന് ടിഡി ഹൈസ്‌കൂളിൽ നടത്തിയ കുട്ടികളുടെ പെൻസിൽ ഡ്രോയിങ്, ജലച്ചായം മത്സരവിജയികൾക്ക് സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ സമ്മാനങ്ങൾ നൽകി.
0 comments