ജനറൽ ആശുപത്രിയിൽ പുതിയ ഡയാലിസിസ് മെഷീൻ

ആലപ്പുഴ
ജനറൽ ആശുപത്രിയിലെ യൂണിറ്റിന് ലഭിച്ച പുതിയ ഡയാലിസിസ് മെഷീൻ കലക്ടർ അലക്സ് വർഗീസ് ഉദ്ഘാടനംചെയ്തു. ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പുതിയ "ഹീമോ ഡയാലിസിസ്’ മെഷീൻ ലഭ്യമാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ആർ സന്ധ്യ, ആർഎംഒ ഡോ. സെൻ, എആർഎംഒമാരായ ഡോ. സി പി പ്രിയദർശൻ, ഡോ. ടി എഫ് ധന്യ, നെഫ്രോളജിസ്റ്റ് ഡോ. ഷബീർ, കൺസൾട്ടൻഡ് ഫിസിഷ്യൻ ഡോ. അരുൺ എന്നിവർ പങ്കെടുത്തു.










0 comments