എൻസിസി ക്യാമ്പ് "ഇക്വിനോസ്' ഇന്ന് തുടങ്ങും

ചാരുംമൂട്
പടനിലം എച്ച്‌എസ്‌എസിൽ എൻസിസി നേതൃത്വത്തിൽ ക്രിസ-്‌മസ് അവധിക്കാല ക്യാമ്പ് "ഇക്വിനോസ്’ ബുധൻ രാവിലെ എട്ടിന് നൂറനാട് എസ്എച്ച്ഒ എസ് ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനംചെയ്യും. സ-്‌കൂൾ മാനേജർ പി അശോകൻനായർ അധ്യക്ഷനാകും. ക്യാമ്പിന്റെ മുന്നോടിയായി സ-്‌കൂൾമുതൽ നൂറനാട് പൊലീസ് സ്‌റ്റേഷൻവരെ എസ-്‌പിസി കേഡറ്റ്സ് സൈക്കിൾറാലി സംഘടിപ്പിച്ചു. സ-്‌കൂൾ മാനേജർ പി അശോകൻനായർ ഫ്ലാഗ് ഓഫ് ചെയ-്‌തു. ലിംഗസമത്വം പ്രമേയമാകുന്ന ത്രിദിന ക്യാമ്പിൽ അഡ്വ. സഫിയ സുധീർ, ജി സജീഷ്, സിന്ധു സുരേഷ്, സുരേഷ് ഗംഗാധർ, വിഷ-്‌ണു എന്നിവർ ക്ലാസുകൾ നയിക്കും. ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം, സൈബർ സെക്യൂരിറ്റി വിഭാഗം തുടങ്ങിയ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ പരിശീലന ക്ലാസുകൾക്ക് നേതൃത്വംനൽകും.










0 comments