ad
Deshabhimani

ദേശീയ പണിമുടക്ക്‌; ജില്ലാ കൺവൻഷൻ

അധ്യാപക സർവീസ് സംഘടനാ സമര സമിതി ദേശീയ പണിമുടക്കിന്റെ ഭാഗമായ ജില്ലാ കൺവൻഷൻ എൻജിഒ യൂണിയൻ സംസ്ഥാന 
സെക്രട്ടറിയറ്റ് അംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്യുന്നു

അധ്യാപക സർവീസ് സംഘടനാ സമര സമിതി ദേശീയ പണിമുടക്കിന്റെ ഭാഗമായ ജില്ലാ കൺവൻഷൻ എൻജിഒ യൂണിയൻ സംസ്ഥാന 
സെക്രട്ടറിയറ്റ് അംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 01, 2026, 12:23 AM | 1 min read

ആലപ്പുഴ
ദേശീയ പണിമുടക്കിന്‌ മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്‌ അധ്യാപക സർവീസ് സമരസമിതി ജില്ലാ കൺവൻഷൻ ചേർന്നു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കൺവീനർ വി എസ് സൂരജ് അധ്യക്ഷനായി. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ സമരം. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി അനിത, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഹരിദാസ് ഇറവങ്കര, ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ സി സിലീഷ്, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home