ad
Deshabhimani

നബിദിനാഘോഷം തുടങ്ങി

മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത്‌ സംഘടിപ്പിക്കുന്ന 
നബിദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് മാന്നാർ പുത്തൻപള്ളിയിൽ 
ചീഫ് ഇമാം കെ സഹലബത്ത് ദാരിമി പതാക ഉയർത്തുന്നു

മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത്‌ സംഘടിപ്പിക്കുന്ന 
നബിദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് മാന്നാർ പുത്തൻപള്ളിയിൽ 
ചീഫ് ഇമാം കെ സഹലബത്ത് ദാരിമി പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Aug 15, 2026, 12:37 AM | 1 min read

മാന്നാർ

മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി. മാന്നാർ പുത്തൻപള്ളിയിൽ ചീഫ് ഇമാം കെ സഹലബത്ത്, കൗൺസിൽ ചെയർമാൻ മാന്നാർ അബ്‌ദുൽ ലത്തീഫ്, ഹാജി പി എ ഷാജഹാൻ എന്നിവർ ചേർന്ന് പതാക ഉയർത്തി. കുരട്ടിക്കാട് മുഹിയിദ്ദീൻ ജുമാ മസ്ജിദിൽ ചീഫ് ഇമാം നിസാമുദ്ദീൻ, ജമാഅത്ത് വൈസ്‌പ്രസിഡന്റ് പിഎംഎ ലത്തീഫ് എന്നിവർ ചേർന്ന് പതാക ഉയർത്തി. 17 മുതൽ 25 വരെ മതപ്രഭാഷണങ്ങൾ, ബുർദ മജ്‌ലിസ്, 22, 23 തീയതികളിൽ മദ്രസാ വിദ്യാർഥികളുടെ കലാ-സാഹിത്യ മത്സരങ്ങൾ എന്നിവ നടക്കും. സമാപനദിവസമായ 26ന് അന്നദാനം, നബിദിന റാലി, നബിദിന സമ്മേളനം, അവാർഡ് ദാനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home