ad
Deshabhimani

നിർമാണം കിഫ്‌ബിയുടെ 3 കോടി ചെലവിൽ

മുട്ടം മത്സ്യ മാർക്കറ്റ്‌ നവീകരണം തുടങ്ങി

ചേർത്തല മുട്ടം മത്സ്യ മാർക്കറ്റ്‌ നവീകരണ പദ്ധതി മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Mar 03, 2026, 12:55 AM | 1 min read

ചേർത്തല

കിഫ്‌ബിയുടെ മൂന്നുകോടി രൂപ വിനിയോഗിച്ച്‌ മുട്ടം ഫിഷ് മാർക്കറ്റ്‌ ആധുനിക സംവിധാനങ്ങളോടെ നിർമാണം തുടങ്ങി. സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് നിർമാണച്ചുമതല. മത്സ്യമേഖലയുടെ സമഗ്രപുരോഗതിയാണ്‌ ലക്ഷ്യം. 590.14 ചതുരശ്രമീറ്റർ വിസ്‌തീർണമുള്ള കെട്ടിടത്തിൽ മത്സ്യവിപണനത്തിന്‌ അഞ്ച്‌ സ്‌റ്റെയിൻലെസ്‌ സ്‌റ്റീൽ സ്‌റ്റാൾ, 32 കടമുറി, മത്സ്യം വൃത്തിയാക്കി വിൽക്കാനുള്ള സൗകര്യം, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക്‌ ശുചിമുറി സമുച്ചയം എന്നിവ ഉൾപ്പെടും. മന്ത്രി പി പ്രസാദ്‌ കല്ലിട്ടു. നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ അഥീന രാജു, ബീന അജി, എസ് സനീഷ്, ടോമി എബ്രാഹം, ധന്യ ജയദേവൻ, കൗൺസിലർമാരായ പി ഉണ്ണികൃഷ്‌ണൻ, കെ സി ആന്റണി, വി എ സുരേഷ്‌കുമാർ, രാഷ്‌ട്രീയകക്ഷി നേതാക്കളായ ബി വിനോദ്, എം സി സിദ്ധാർഥൻ, വർക്കി, ജോമി ചെറിയാൻ, എം ഇ രാമചന്ദ്രൻനായർ, കണ്ണൻ ഹരിദാസ്, ഷാജി തണ്ണീർമുക്കം, വി എസ് ജബ്ബാർ, സാബു എബ്രാഹം, ഹാപ്പി പി അബു എന്നിവരും ഷേർളി ഭാർഗവൻ, ടി എസ് അജയകുമാർ, ഐ ഷെയ്ക് പരീത്, പി ഐ ഹാരിസ് എന്നിവരും സംസാരിച്ചു. നഗരസഭ ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി സ്വാഗതവും ജനറൽ സെക്ഷൻ സൂപ്രണ്ട് അജി നന്ദിയുംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home