ad
Deshabhimani

റെയിൽവേ സ്‌റ്റേഷനിലേക്ക്‌ അടിപ്പാതവേണം

മുഖ്യമന്ത്രിക്ക്‌ നഗരസഭാധ്യക്ഷന്റെ നിവേദനം

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ അടിപ്പാത വേണമെന്ന്‌ ആവശ്യപ്പെട്ട്‌ നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ 
മുഖ്യമന്ത്രി വി ഡി സതീശന്‌ നിവേദനംനൽകുന്നു

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ അടിപ്പാത വേണമെന്ന്‌ ആവശ്യപ്പെട്ട്‌ നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ 
മുഖ്യമന്ത്രി വി ഡി സതീശന്‌ നിവേദനംനൽകുന്നു

വെബ് ഡെസ്ക്

Published on Jul 11, 2026, 12:10 AM | 1 min read

ചേർത്തല

ദേശീയപാത വികസനത്തോടൊപ്പം ചേർത്തല റെയിൽവേ സ്‌റ്റേഷനിലേക്ക് അടിപ്പാത അനുവദിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച്‌ നിവേദനം നൽകി. ​നിലവിലെ രൂപരേഖ അനുസരിച്ച് യാത്രക്കാർക്ക് സ്‌റ്റേഷനിലേക്ക് നേരിട്ട്‌ കടന്നുചെല്ലാൻ സാധിക്കാത്ത രീതിയിലാണ് നിർമാണം. ഒരുകിലോമീറ്റർ അകലെ രണ്ടുദിക്കിലും ഉള്ള അടിപ്പാതകളിലൂടെയേ യാത്രക്കാർക്ക് സ്‌റ്റേഷനിലേക്ക്‌ എത്താനാകൂ. സ്‌റ്റേഷനുമുന്നിൽ ഫുട്ട്‌ ഓവർബ്രിഡ്‌ജ്‌ നിർമിക്കുമെന്നാണ് റെയിൽവേയുടെ വാഗ്ദാനം. എന്നാൽ സ്‌ത്രീകളും കുട്ടികളും മുതിർന്നവരും രോഗികളും ഉൾപ്പെടെ ആയിരങ്ങളുടെ സ്‌റ്റേഷനിലേക്കുള്ള പ്രവേശനം ദുഷ്‌കരമാകുന്ന സ്ഥിതിയാകും അതുവഴി ഉണ്ടാകുകയെന്ന് നഗരസഭാധ്യക്ഷൻ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. ​ നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി വിഷയം പരിശോധിക്കാൻ പൊതുമരാമത്ത് മന്ത്രിയെ ചുമതലപ്പെടുത്താമെന്ന് ഉറപ്പുനൽകി. പൊതുമരാമത്ത് മന്ത്രിയെയും തുടർന്ന്‌ കാണുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. നഗരസഭ സെക്രട്ടറി ടി കെ സുജിത്തും പ്രശ്നങ്ങൾ അവതരിപ്പിച്ചു. ദേശീയപാത വികസനത്തിൽ ചേർത്തല റെയിൽവേ സ്‌റ്റേഷൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർവകക്ഷി സംഘവും ഹൈവേ ആക്ഷൻ കമ്മിറ്റിയും പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന്‌ നഗരസഭാധ്യക്ഷൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home