ad
Deshabhimani

മാതൃഭാഷാദിനം ആചരിച്ചു

Mother Tongue Language

കെഎസ്‌എസ്‌പിയു ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച മാതൃഭാഷാദിനാചരണം എ എസ് അമൃതലക്ഷ്‌മി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2025, 02:26 AM | 1 min read

അമ്പലപ്പുഴ ​

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് കമ്മിറ്റി കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച മാതൃഭാഷാ ദിനാചരണം എ എസ് അമൃതലക്ഷ്‌മി ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ്‌ കെ ഗോപി അധ്യക്ഷനായി. സെക്രട്ടറി സി വി പീതാംബരൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പി രാജമ്മ, ശിവപ്രസാദ്, എം ഡി ശശിധരൻ, പി സുരേഷ്‌ബാബു, കെ ജി വേണുനാഥൻ, കെ ശശിധര കണിയാർ, ജി ജയവല്ലി എന്നിവർ സംസാരിച്ചു. ആലപ്പുഴ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലപ്പുഴ ടൗൺ ബ്ലോക്ക് കമ്മിറ്റിയും സാംസ്‌കാരിക ഉപസമിതിയും ചേർന്ന്‌ കേരളപ്പിറവിയുടെ ഭാഗമായി മാതൃഭാഷാദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി കെ സോമനാഥപിള്ള ഉദ്ഘാടനംചെയ്‌തു. ആലപ്പുഴ ടൗൺ ബ്ലോക്ക് പ്രസിഡന്റ്‌ എസ് സുഗുണൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി നരേന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക ഉപസമിതി കൺവീനർ കെ എസ് രമേശ്‌കുമാർ, കെഎസ്‌എസ്‌പിയു ജില്ലാ ട്രഷറർ മുഹമ്മദ് യൂനുസ്, ജോയിന്റ്‌ സെക്രട്ടറി പി കെ വിലാസിനി എന്നിവർ സംസാരിച്ചു. തുടർന്ന് ടൗൺ ബ്ലോക്കിലെ പെൻഷൻ യൂണിറ്റിൽനിന്നുള്ള പ്രതിനിധികളുടെ കവിതാലാപനവും കലാപരിപാടികളും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home