ad
Deshabhimani

കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

പെതുവൂർ ഭാഗത്ത് വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്നു

പെതുവൂർ ഭാഗത്ത് വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്നു

വെബ് ഡെസ്ക്

Published on Aug 05, 2026, 12:22 AM | 1 min read

മാന്നാർ
മഴയ്ക്ക് ശമനമില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവിൽ ജലനിരപ്പ് ഉയരുന്നതിനാലും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. സജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ മേഖലയിൽ 17 - ഓളം ക്യാമ്പുകളാണ് പാണ്ടനാട്, പുലിയൂർ, മാന്നാർ, ബുധനൂർ, ചെന്നിത്തല എന്നീ പഞ്ചായത്തുകളിൽ സജ്ജമാക്കിയത്. 480 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി. 1384 ആളുകളാണ്‌ ക്യാമ്പിൽ കഴിയുന്നത്‌. പാണ്ടനാട് ജെ ബി എസ് മുറിയായിക്കര, കീഴ്വന്മഴി, ഗവ. ഹോമിയോ ഇല്ലിമല, എസ് വി ഇ എം, പുലിയൂർ ഗവ. യു പി എസ് പേരിശേരി, ഗവ. എച്ച് എസ് പുലിയൂർ, എണ്ണയ്ക്കാട് ഗവ. എച്ച് എസ് എസ് ബുധനൂർ, ഗവ. യു പി എസ് എണ്ണയ്ക്കാട്, തൈയൂർ പകൽ വീട്, ജെ ബി എസ് ഗ്രാമം, മാന്നാർ നായർ സമാജം ഗേൾസ് സ്കൂൾ, എം ഡി എൽ പി എസ് മുട്ടേൽ, കുട്ടമ്പേരൂർ യു പി എസ്, ചെന്നിത്തല തൃപ്പെരുന്തുറ ഗവ. യു പി എസ്, ചെറുകോൽ ഗവ. മോഡൽ യു പി എസ്, ഫാത്തിമ മാതാ പാരീഷ് ഹാൾ, വലിയ പെരുമ്പുഴ ഗവ. എൽ പി സ്കൂൾ എന്നിവിടങ്ങളിലാണ്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home