നഗരമധ്യത്തിൽ ഉടുമ്പ്

ആലപ്പുഴ
നഗരമധ്യത്തിൽ പകൽവെളിച്ചത്തിൽ പ്രത്യക്ഷപ്പെട്ട ഉടുമ്പ് കെഎസ്ആർടിസി സ്‌റ്റാൻഡ് പരിസരത്ത് കൗതുകവും പരിഭ്രാന്തിയും പരത്തി. വ്യാഴം വൈകിട്ട് 5.30- ഓടെയാണ് സംഭവം. കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് സമീപമുള്ള സ്വകാര്യ ബാങ്ക് എടിഎം, ടൂറിസ്‌റ്റ് ബുക്കിങ് കേന്ദ്രം എന്നിവിടങ്ങളിലാണ് ഉടുമ്പ് എത്തിയത്. ഒരു യുവതി എടിഎമ്മിനുള്ളിൽ കയറി പണമെടുക്കുന്നതിനിടെ ഉടുമ്പ് വാതിലിന് മുന്നിൽ നിലയുറപ്പിക്കുകയും ചില്ലുവാതിലിൽ പിടിച്ചുകയറാൻ ശ്രമിക്കുകയുംചെയ്‌തു. ഇതോടെ ഭയന്നുപോയ യുവതിയും പുറത്തുണ്ടായിരുന്ന യാത്രക്കാരും ബഹളം വച്ചു. തുടർന്ന് സമീപത്തെ ടൂറിസ്‌റ്റ് ബുക്കിങ് കേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലേക്ക് കടക്കാനായി ഉടുമ്പിന്റെ ശ്രമം, ആളുകൾ തടിച്ചുകൂടി ശബ്‌ദമുണ്ടാക്കിയതോടെ സമീപത്തേക്ക് ഓടിമറയുകയായിരുന്നു. തിരക്കേറിയ സമയത്താണ് നഗരമധ്യത്തിൽ ഉടുമ്പ് എത്തിയത്.









0 comments