കുട്ടികൾക്ക് ‘ഒപ്പം’ സൂംബയുമായി എംഎൽഎയും

കായംകുളം മണ്ഡലത്തിലെ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച സൂംബ ഫിറ്റ്നസ് ഡാൻസ് പരിശീലന പരിപാടിയിൽ യു പ്രതിഭ എംഎൽഎയും ചുവടുവച്ചപ്പോൾ
കായംകുളം
ആരോഗ്യമാണ് സമ്പത്ത് എന്ന ആശയത്തിൽ യു പ്രതിഭ എംഎൽഎ രൂപകൽപ്പനചെയ്‌ത ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായി കായംകുളം മണ്ഡലത്തിലെ സ്‌കൂൾ കുട്ടികൾക്കായി സൂംബ ഫിറ്റ്നസ് ഡാൻസ് പരിശീലനം നൽകി. വിവിധ സ്‌കൂളുകളിൽനിന്നായി 300ൽപ്പരം വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. എംഎൽഎയും കുട്ടികളോടൊപ്പം സൂംബ ട്രെയിനിങ്ങിൽ പങ്കാളിയായി. മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളെയും വിദ്യാർഥികളെയും പദ്ധതിയുടെ ഭാഗമാക്കി സൗജന്യ ഓൺലൈൻ സൂംബ പരിശീലനം നൽകും. കായംകുളം കാപ്പിൽ ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ ആർട്ടിസ്‌റ്റിക് യോഗ പെർഫോമൻസും ചടങ്ങിൽ അരങ്ങേറി. പദ്ധതി കോ–ഓർഡിനേറ്റർമാരായ യു കെ അമൽ, വിദ്യാസാഗർ, അഭിരം രാജ്, ബിജുകുമാർ എന്നിവർ പങ്കെടുത്തു.








0 comments