ജി സുധാകരനെ മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു

കാലിന് പരിക്കേറ്റ് പരുമല ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന മുതിർന്ന സിപിഐ എം നേതാവ് ജി സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിക്കുന്നു
മാന്നാര്‍
കുളിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റ് പരുമല ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഐ എം നേതാവ് ജി സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. ഞായർ രാവിലെ 10ന് ആശുപത്രിയിലെത്തിയ മന്ത്രി, ഡോ. മാത്യു വർഗീസിനോടും സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയോടും വിവരങ്ങൾ തിരക്കി. സുധാകരനോടൊപ്പം 20 മിനിട്ട് ചെലവഴിച്ചശേഷമാണ് മടങ്ങിയത്. ശനി രാവിലെയാണ് കുളിമുറിയിൽ വഴുതി വീണ് ജി സുധാകരന്റെ വലതു കാലിന് പരിക്കേറ്റത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കൽ, പരുമല ആശുപത്രി സിഇഒ ഫാ. എം സി പൗലോസ്, മാന്നാർ ടൗൺ എൽഡിഎഫ് സ്ഥാനാർഥി സുരയ്യ ബഷീർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.








0 comments