ബിന്ദുവിന്റെ കുടുംബത്തെ മന്ത്രി പി പ്രസാദ് സന്ദർശിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപയോഗശൂന്യമായ ശുചിമുറി ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങളെ മന്ത്രി പി പ്രസാദ് സന്ദർശിക്കുന്നു. സി കെ ആശ എംഎൽഎ സമീപം
തലയോലപ്പറമ്പ്
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപയോഗശൂന്യമായ ശുചിമുറി ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട് മന്ത്രി പി പ്രസാദ് സന്ദർശിച്ചു. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാരിന്റെ എല്ലാ പിന്തുണയും കുടുംബത്തിനുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സി കെ ആശ എംഎൽഎയും ഒപ്പമെത്തി. ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം രാഷ്‌ട്രീയപ്രേരിതമാണെന്ന് പി പ്രസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബിന്ദുവിന്റെ കുടുംബത്തെ പരമാവധി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
0 comments