വ്യാപാരികളുടെ കടുംബസംഗമം

മാന്നാര്‍ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കടുംബസംഗമം കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനംചെയ്യുന്നു
മാന്നാര്‍
മാന്നാര്‍ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ കൂട്ടായ്‌മയില്‍ കടുംബസംഗമം സംഘടിപ്പിച്ചു. വ്യാപാരഭവനിൽ കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് അനിൽ എസ് അമ്പിളി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സബിൽ രാജ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി റഷീദ് പടിപ്പുരയ്‌ക്കൽ, ജില്ലാ സെക്രട്ടറിമാരായ വേണുഗോപാലക്കുറുപ്പ്, ജേക്കബ് വി സക്കറിയ, ജില്ലാ ട്രഷറർ ജേക്കബ് ജോൺ, മാന്നാർ അബ്‌ദുൾ ലത്തീഫ്, ആർ വെങ്കിടാചലം, സജി കുട്ടപ്പൻ, ടി കെ ഗംഗാധരൻപിള്ള, കെ എസ് ചാക്കോ കയ്യത്തറ, സതീഷ്‌കുമാർ, അനിൽ പി വർഗീസ്, വി കൃഷ്‌ണ ലാൽ, അജ്മൽ ഷാജഹാൻ, എം ജമാൽ എന്നിവര്‍ സംസാരിച്ചു. മുതിർന്ന വ്യാപാരികളെ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.









0 comments