Deshabhimani

റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത വേണം

കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്‌ച 25ന്‌

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ സമീപം ദേശീയപാതയോരത്ത്‌ ശനിയാഴ്‌ചത്തെ സത്യഗ്രഹത്തിൽ കാറ്ററിങ്‌ തൊഴിലാളികൾ അണിചേർന്നപ്പോൾ

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ സമീപം ദേശീയപാതയോരത്ത്‌ ശനിയാഴ്‌ചത്തെ സത്യഗ്രഹത്തിൽ കാറ്ററിങ്‌ തൊഴിലാളികൾ അണിചേർന്നപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Aug 23, 2026, 12:42 AM | 1 min read

ചേർത്തല

ദേശീയപാത വികസനം സംബന്ധിച്ച്‌ ചേർത്തല നഗരത്തിലെ പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്താൻ പി പ്രസാദ്‌ എംഎൽഎ, സർവകക്ഷി സമരസമിതി കൺവീനറും നഗരസഭാധ്യക്ഷനുമായ എസ്‌ സോബിൻ എന്നിവർ 25ന്‌ കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തും. എംഎൽഎയുടെ ഇടപെടലിലാണ്‌ മന്ത്രി സമയം അനുവദിച്ചത്‌. സംസ്ഥാനത്ത്‌ ദേശീയപാതയോടുചേർന്ന ഏക റെയിൽവേ സ്‌റ്റേഷനാണ്‌ ചേർത്തലയിലേതെന്ന്‌ പരിഗണിക്കാതെയും എറണാകുളത്തിനും ആലപ്പുഴയ്‌ക്കും ഇടയിലെ പ്രധാനനഗരമാണ്‌ ചേർത്തലയെന്നത്‌ കാണാതെയും വികസന പദ്ധതി ആവിഷ്‌കരിച്ചത്‌ മന്ത്രിയെ ബോധ്യപ്പെടുത്താനാണ്‌ കൂടിക്കാഴ്‌ച. ദേശീയപാത വികസന രൂപരേഖ പരിഷ്‌കരിക്കണമെന്നാണ്‌ ആവശ്യം. ​ സത്യഗ്രഹത്തിൽ
കാറ്ററിങ്‌ തൊഴിലാളികളും ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത ആവശ്യപ്പെട്ട് ജനകീയ സത്യഗ്രഹം 22 ദിവസം പിന്നിട്ടു. റെയിൽവേ സ്‌റ്റേഷന്‌ സമീപം ദേശീയപാതയോരത്ത്‌ ശനിയാഴ്‌ചത്തെ സത്യഗ്രഹത്തിൽ ശ്രീമുരുക കാറ്ററിങ്‌ സർവീസ് തൊഴിലാളികൾ ഉൾപ്പെടെ പങ്കെടുത്തു. വിജി ബിജു, വി കെ സരിത, ബി വി ആരതി, സി പി ശ്രീജ എന്നിവരാണ്‌ പിന്തുണയുമായെത്തിയത്‌. പൊതുആവശ്യമെന്ന പരിഗണനയിൽ വിവിധ തുറകളിൽപ്പെട്ടവരുടെ സംഘടനകൾ ഇതിനകം സത്യഗ്രഹത്തിൽ പങ്കെടുത്തു. റെയിൽവേ സ്‌റ്റേഷനിലേക്കുള്ള പ്രവേശനവും മടക്കവും ബുദ്ധിമുട്ടിലാക്കുന്ന നിലയിൽ ദേശീയപാത വികസിപ്പിക്കുന്നതിനെതിരെ നഗരസഭ നേതൃത്വത്തിലെ സർവകക്ഷി സമിതിയാണ്‌ സമരം സംഘടിപ്പിച്ചിരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home