Deshabhimani

വിഴിഞ്ഞം ഓഹരി കൈമാറ്റം

print edition പറഞ്ഞതെല്ലാം പച്ചക്കള്ളം

vizhinjam
avatar
എസ്‌ കിരൺബാബു

Published on Oct 20, 2026, 12:55 AM | 1 min read

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരിവിൽപ്പനയുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണത്തിലും സർക്കാർ നടപടികളിലും അടിമുടി ദുരൂഹത. സ്വിസ് ഷിപ്പിങ് ഭീമനായ എംഎസ്‌സിക്ക് മുൻകൂർ അനുമതിയില്ലാതെ ഓഹരി കൈമാറാൻ നീക്കം നടത്തിയതിൽ അദാനി വിശദീകരണമോ ഖേദപ്രകടനമോ നടത്തിയില്ലെന്നാണ്‌ തുറമുഖ വകുപ്പിന്റെ വിവരാവകാശരേഖ. മുഖ്യമന്ത്രി പറഞ്ഞത് അദാനി വിശദീകരണം നൽകിയെന്നും.


വിൽപ്പന മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും വിവാദമാവുകയും ചെയ്‌തശേഷം അദാനി ഗ്രൂപ്പ് സമർപ്പിച്ച കത്തുകൾ ഓഹരി കൈമാറ്റത്തിന്‌ അനുമതി തേടിക്കൊണ്ടുള്ള സ്വാഭാവിക അപേക്ഷയാണ്. മുൻകൂർ അനുമതിയില്ലാതെ നീക്കം നടത്തിയത്‌ ഈ കത്തിലും പരാമർശിക്കുന്നില്ല. ഓഹരി കൈമാറ്റ നടപടി അദാനി നടത്തിയെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് അസംതൃപ്തി പ്രകടിപ്പിച്ചില്ലെന്നും കത്തിടപാട്‌ നടത്തിയിട്ടില്ലെന്നും തുറമുഖ വകുപ്പിന്റെ മറുപടിയിലുണ്ട്. എന്നാൽ, മുൻകൂർ അനുമതിയില്ലാതെ അദാനി ഓഹരി കൈമാറ്റത്തിന് നീക്കം നടത്തിയോ എന്ന ചോദ്യത്തിന് ‘ഇല്ല' എന്നാണ്‌ നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കാൻ നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ നടപടി സഭാചട്ടലംഘനവും അവകാശലംഘനവുമാണ്. ഓഹരി കൈമാറ്റ നീക്കം നടക്കുന്ന കാലയളവിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡി (വിസിൽ) ന്റെ യോഗംപോലും ചേർന്നിട്ടില്ലെന്നും വിവരാവകാശരേഖയിലുണ്ട്. സഭയിൽ കാര്യങ്ങൾ മറച്ചുവയ്‌ക്കാനും ലളിതവൽക്കരിക്കാനുമാണ് സർക്കാർ ശ്രമിച്ചത്. കൺസഷൻ കരാർ വ്യവസ്ഥ ലംഘിക്കപ്പെട്ടിട്ടും അദാനിക്കെതിരെ നോട്ടീസയക്കാൻപോലുംതയ്യാറായില്ല.


ഓഹരിമാറ്റവുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രവർത്തകൻ കൃഷ്‌ണൻ മോട്ടി മുഖ്യമന്ത്രിയുടെ ഓഫീസിന് അപേക്ഷ നൽകിയെങ്കിലും സുപ്രധാന വിവരങ്ങൾ ‘ലഭ്യമല്ല'എന്ന മറുപടിയാണ് നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home