തുലാവർഷം കനത്തേക്കും

കോഴിക്കോട്
ജില്ലയില്‍ തുലാവര്‍ഷം ശക്തമാകുമെന്ന സൂചന നൽകി പരക്കെ മഴ. തിങ്കൾ രാവിലെമുതൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിച്ചു. വൈകിട്ടോടെ കൂടുതൽ ശക്തമായി. മലയോര മേഖലകളിലെ പുഴകളിൽ നീരൊഴുക്ക് കൂടിയതോടെ പുഴയില്‍ ഇറങ്ങുന്നതിന് ജാഗ്രതാ നിര്‍ദേശം നല്‍കി. അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍മുതല്‍ 115.5 മില്ലിമീറ്റര്‍വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങ ളില്‍ താമസിക്കുന്നവര്‍ നിര്‍ദേശം ലഭിച്ചാൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നതുവരെ പൂര്‍ണമായി ഒഴിവാക്കണം. ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മഴക്കൊപ്പം വെള്ളക്കെട്ടും തിങ്കൾ രാവിലെമുതൽ പെയ്ത മഴയില്‍ നഗരത്തില്‍ പലയിടത്തും ചെറിയ വെള്ളക്കെട്ടുണ്ടായി. രാവിലെ ഒരുമണിക്കൂറോളം നീണ്ട കനത്ത മഴയില്‍ റോഡുകൾ വെള്ളത്തിനടിയിലായി. മാനാഞ്ചിറ- മെഡിക്കല്‍ കോളേജ് റോഡില്‍ കോട്ടൂളി, മാവൂര്‍ റോഡ്, എരഞ്ഞിപ്പാലം– കാരമ്പറമ്പ് റോഡ് ഭാഗങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. കോട്ടൂളിയില്‍ മുട്ടറ്റം വെള്ളമെത്തി. പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തും ചെറിയ വെള്ളക്കെട്ടുണ്ടായി. ശ്രീകണ്‌ഠേശ്വര ക്ഷേത്രം ഭാഗത്തും ജാഫര്‍ഖാന്‍ കോളനിയിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.








0 comments