തൃപ്പാവൂർ ക്ഷേത്രത്തിൽ എതിരേൽപ്പ്

തൃപ്പാവൂർ യുവജനസമിതിയുടെ എതിരേൽപ്പ് റിട്ട. എയർ വൈസ് മാർഷൽ പി കെ ശ്രീകുമാർ ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
പാവുക്കര തൃപ്പാവൂർ മഹാവിഷ-്‌ണുക്ഷേത്രത്തിലെ പ്രതിഷ-്‌ഠാദിന മഹോത്സവത്തോടനുബന്ധിച്ച് തൃപ്പാവൂർ യുവജനസമിതിയുടെ ആഭിമുഖ്യത്തിൽ "ശംഖൊലി 2026' വർണപ്പകിട്ടാർന്ന എതിരേൽപ്പ് നടത്തി. ഓടാട്ട് ദേവീക്ഷേത്രത്തിൽനിന്ന് ആരംഭിച്ച എതിരേൽപ്പ് രാഷ-്‌ട്രപതിയുടെ അതിവിശിഷ-്‌ട സേവാമെഡൽ നേടിയ റിട്ട. എയർ വൈസ് മാർഷൽ പി കെ ശ്രീകുമാർ ഉദ്ഘാടനംചെയ-്‌തു. യുവജനസമിതി രക്ഷാധികാരി അജിത്ത് അമൃതം അധ്യക്ഷനായി. മദനമോഹനൻപിള്ള, പൊന്നമ്മ, സജി കുട്ടപ്പൻ, പി ആർ ശംരംഗതൻനായർ, രാധാകൃഷ-്‌ണപ്പണിക്കർ, അജയ് ആർ കാരണവർ, ബിശ്വാസ് ബാബു എന്നിവർ സംസാരിച്ചു. എതിരേൽപ്പ് പര്യാത്തുകാവ് ദേവീക്ഷേത്രം, കുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്രം, തൃക്കുരട്ടി മഹാദേവർ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി തൃപ്പാവൂർ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.










0 comments