യന്ത്രമുപയോഗിച്ച് ഞാറുനടീൽ

വീയപുരം വിത്തുൽപ്പാദന കേന്ദ്രത്തിൽ യന്ത്രമുപയോഗിച്ച് ഞാറുനടീൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
ജില്ലാ പഞ്ചായത്തിന്റെ വീയപുരത്തെ വിത്തുൽപ്പാദന കേന്ദ്രത്തിലെ നെൽപ്പാടത്ത് കുബോട്ടാ ഫ്ലോട്ടിങ് യന്ത്ര സഹായത്തോടെ ഞാറു നടീൽ നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വീയപുരം പഞ്ചായത്ത് പ്രസിഡന്റ് പി ഓമന അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷന്മാരായ സന്ധ്യാ ബെന്നി, അംബുജാക്ഷി, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അധ്യക്ഷ ജ്യോതി പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻ കുമാർ എന്നിവർ സംസാരിച്ചു.








0 comments