മാറാത്ത മനസുമായി മാവേലിക്കര

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പുത്തൻകുളങ്ങര ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ മധുസൂദനൻ വോട്ട് അഭ്യർഥിക്കുന്നു. തെക്കേക്കര പഞ്ചായത്ത് പതിനാറാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി പ്രിയ വിനോദ് സമീപം
മാവേലിക്കര
തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര, മാന്നാർ, ചെന്നിത്തല, പഞ്ചായത്തുകൾ ചേർന്നതാണ് മാവേലിക്കര ബ്ലോക്ക്. രൂപീകരണകാലം മുതൽ തുടർച്ചയായി ബ്ലോക്ക് പഞ്ചായത്ത് ഭരിച്ച ഇടതുപക്ഷ ഭരണസമിതികൾ ഘട്ടംഘട്ടമായി നിരവധി വികസന പ്രവർത്തനങ്ങളാണ് എത്തിച്ചത്. ഇൗ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് മാവേലിക്കരയിലെ ജനം ആവശ്യപ്പെടുന്നതും. കണ്ണഞ്ചിപ്പിക്കുന്ന വികസന പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ ജനം ഇരുകൈയും നീട്ടിയാണ് 14 ഡിവിഷനുകളിലെയും ഇടത് സ്ഥാനാർഥികളെ സ്വീകരിക്കുന്നത്. 13ൽ എൽഡിഎഫ്–11, യുഡിഎഫ് 2 എന്നതാണ് കഴിഞ്ഞ വർഷത്തെ കക്ഷിനില. ഇത്തവണ ഒരു ഡിവിഷൻ കൂടിയാണ് 14 ആയത്. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപക്ഷ വികസന പ്രവർത്തനങ്ങൾ ചർച്ചയാക്കിയാണ് വോട്ട് അഭ്യർഥിക്കുന്നത്. സമസ്ത മേഖലകളിലും വികസനത്തിന്റെ കയ്യൊപ്പ് ചാർത്തിയാണ് കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ തലയുയർത്തി നിൽക്കുന്ന വനിത ഗ്രൂപ്പ് വിപണന കേന്ദ്രം ഭരണസമിതിയുടെ വികസന കാഴ്ചപ്പാടിന്റെ നേർസാക്ഷ്യമാണ്. ലൈഫ് ഭവന നിർമാണം, കുടിവെള്ള പദ്ധതികൾ, ഭൂരഹിതർക്ക് ഭൂമി, പട്ടികജാതി- വർഗ കുട്ടികൾക്ക് പഠനോപകരണങ്ങൾ, സ്കൂളുകൾക്ക് ആർഒ പ്ലാന്റ്, പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് പഠനമുറി, സെക്കൻഡറി പാലിയേറ്റിവ് പ്രവർത്തനങ്ങൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, അതിദരിദ്രർക്ക് മൈക്രോ പ്ലാൻ വിഹിതം, ഗ്രന്ഥശാലകൾക്ക് ഫർണിച്ചർ ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങൾ, സ്കൂളുകൾക്ക് വാട്ടർ പ്യൂരിഫയർ, മിനി മാസ്‌റ്റ് ലൈറ്റ്, അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫയർ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് സിഎഫ്സി ഹെൽത്ത് ഗ്രാന്റ് ബ്ലോക്ക്, കുടിവെള്ള പൈപ്പ് ലൈൻ നീട്ടൽ, കലാകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്ക് ധനസഹായം, പശ്ചാത്തല മേഖലയിലെ അഭൂത പൂർവമായ വികസനം തുടങ്ങിയ നൂറുകണക്കിന് പദ്ധതികൾ അഞ്ചുവർഷത്തിനിടയിൽ ഭരണസമിതിക്ക് നടപ്പാക്കാനായി.









0 comments