ad
Deshabhimani

132 കോടിയുടെ പദ്ധതി

മാവേലിക്കര ജില്ലാ ആശുപത്രി 
ബഹുനിലമന്ദിരം ഇന്ന് സമർപ്പിക്കും

വ്യാഴാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ് നാടിന് സമർപ്പിക്കുന്ന മാവേലിക്കര 
ജില്ലാ ആശുപത്രി ദീപാലംകൃതമായപ്പോൾ

വ്യാഴാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ് നാടിന് സമർപ്പിക്കുന്ന മാവേലിക്കര 
ജില്ലാ ആശുപത്രി ദീപാലംകൃതമായപ്പോൾ

വെബ് ഡെസ്ക്

Published on Mar 12, 2026, 01:47 AM | 1 min read

മാവേലിക്കര

സംസ്ഥാന സർക്കാർ കിഫ്ബി വഴി 132 കോടി ചെലവഴിച്ച് മാവേലിക്കര ജില്ലാ ആശുപത്രിക്കായി നിർമാണം പൂർത്തീകരിച്ച ഏഴുനില മന്ദിരം വ്യാഴം വൈകിട്ട് അഞ്ചിന് ആരോഗ്യമന്ത്രി വീണാ ജോർജ് നാടിന് സമർപ്പിക്കും. 102.8 കോടിയാണ് കെട്ടിട നിർമാണത്തിന് മാത്രം ചെലവഴിച്ചത്. ഇത് ആദ്യഘട്ടമാണ്. രണ്ടാം ഘട്ടത്തിൽ സിടി സ്‌കാനടക്കം മെഡിക്കൽ ഉപകരണങ്ങൾക്കും ഫർണിച്ചറിനുമായി 29.2 കോടിയാണ് ചെലവഴിക്കുന്നത്. എം എസ് അരുൺകുമാർ എംഎൽഎയുടെ അശ്രാന്ത പരിശ്രമത്തിലാണ് കെട്ടിടത്തിന്റെ നിർമാണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കാനായത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ സംസ്ഥാനത്തെ 18 ജില്ലാ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ലഭ്യമായതും മാവേലിക്കര ജില്ലാ ആശുപത്രിക്കാണ്. കോടികളുടെ വികസനമാണ് ഇവിടെ സംസ്ഥാന സർക്കാർ കഴിഞ്ഞ 10 വർഷത്തിനിടെ എത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home