ad
Deshabhimani

പോസ്‌റ്റ്‌ ഓഫീസുകളിലേക്ക് 
തൊഴിലുറപ്പ് തൊഴിലാളികളുടെ മാര്‍ച്ച്

CPI(M) District Committee Member KK Ashokan inaugurates the march and dharna organized by the NREG Workers Union in Thalavadi.

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ തലവടിയിൽ സംഘടിപ്പിച്ച മാർച്ചും ധർണയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം 
കെ കെ അശോകൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 12, 2025, 12:33 AM | 1 min read

തകഴി ​

എൻആർഇജി വർക്കേഴ്സ് യൂണിയൻ (സിഐടിയു ) നേതൃത്വത്തിൽ തകഴി ഏരിയയിലെ വിവിധ പോസ്റ്റ് ഓഫീസുകളുടെ മുന്നിൽ ധർണ നടത്തി. കൈനകരിയിൽ സിപിഐഎം ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പ്രസീത മിനിൽകുമാർ അധ്യക്ഷയായി. നെടുമുടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധർണയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ ആർ ഭഗീരഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ പി കെ വിനോദ് അധ്യക്ഷനായി.

മങ്കൊമ്പ്‌

എൻആർഇജി വർക്കേഴ്സ് യൂണിയൻ രാമങ്കരി പഞ്ചായത്ത് കമ്മിറ്റി രാമങ്കരി പോസ്റ്റ്‌ ഓഫീസ് പടിക്കൽ പ്രതിഷേധവും ധർണയും സംഘടിപ്പിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം പ്രസാദ് ബാലകൃഷ്‌ണൻ ഉദ്ഘാടനചെയ്‌തു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി ലൗരാജ് അധ്യക്ഷയായി. കാവാലം പഞ്ചായത്ത് കമ്മിറ്റി കാവാലം പോസ്റ്റ്‌ ഓഫീസ്‌ പടിക്കൽ സംഘടിപ്പിച്ച സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ്‌ ശോഭന ഉദയകുമാർ അധ്യക്ഷയായി. വെളിയനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമരത്തിൽ പി എം ജിജൻ അധ്യക്ഷനായി. തലവടിയിൽ സംഘടിപ്പിച്ച സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ ഉദ്ഘാടനംചെയ്‌തു. ജോജി എബ്രഹാം അധ്യക്ഷനായി.​

ചെങ്ങന്നൂർ

എൻആർഇജി വർക്കേഴ്സ് യൂണിയൻ വെൺമണി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു, കല്യാത്ര ജങ്ഷനിൽ നടന്ന ധർണ സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം ചെയ്തു. മുളക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ യൂണിയൻ ഏരിയ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. എ ആർ രാജേഷ് അധ്യക്ഷനായി. ചെറിയനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയനാട് ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടന്നു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ എസ് ഗോപിനാഥൻ ധർണ ഉദ്ഘാടനം ചെയ്തു. വത്സല സോമൻ അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home