വീരസ്‌മരണയിൽ മാരാരിക്കുളം


സ്വന്തം ലേഖകൻ
Published on Oct 27, 2025, 12:41 AM | 1 min read
കഞ്ഞിക്കുഴി
പിറന്ന നാടിന്റെ മോചനത്തിന് ഹൃദയരക്‌തംകൊണ്ട് സമരസാക്ഷ്യമേകിയ മാരാരിക്കുളത്തെ രണധീരർക്ക് നാടിന്റെ സ്‌മരണാഞ്‌ജലി. ചെങ്കൊടികളേന്തി ആവേശോജ്വലമായ മുദ്രാവാക്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ ആയിരങ്ങൾ മാരാരിക്കുളം പാലത്തിങ്കൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പവൃഷ്‌ടി നടത്തിയശേഷം മാരാരിക്കുളം രക്തസാക്ഷി സ്മാരക മന്ദിരത്തിന് മുന്നിലെ മണ്ഡപത്തിലും പുഷ്‌പാർച്ചന നടത്തി. മാരാരിക്കുളം രക്തസാക്ഷി സ്‌മാരക മന്ദിരത്തിനു മുന്നിലെ മണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി. മാരാരിക്കുളം, കണിച്ചുകുളങ്ങര, കഞ്ഞിക്കുഴി, കണ്ണർകാട്, ചെറുവാരണം, മുഹമ്മ എന്നീ മേഖലാ കമ്മിറ്റികളിലെ വാർഡുതല ജാഥകൾ വാദ്യമേളങ്ങളുടെ അകന്പടിയോടെയാണ് രക്‌തസാക്ഷി മണ്ഡപത്തിലെത്തിയത്. തുടർന്ന് നടന്ന സമ്മേളനം പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനായി. സെക്രട്ടറി ബി സലിം സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ കൗൺസിലംഗം മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഇരു കമ്യൂണിസ്‌റ്റ് പാർടികളുടെയും നേതാക്കളായ ഡോ. ടി എം തോമസ് ഐസക്, സി എസ് സുജാത, ആർ നാസർ, ടി ജെ ആഞ്ചലോസ്, ടി ടി ജിസ്‌മോൻ, എസ് സോളമൻ, സി ബി ചന്ദ്രബാബു, പി വി സത്യനേശൻ, പി പി ചിത്തരഞ്‌ജൻ, വി ജി മോഹനൻ, എ എം ആരിഫ്, ദീപ്തി അജയകുമാർ, എസ് രാധാകൃഷ്‌ണൻ, പ്രഭ മധു, ആർ ജയസിംഹൻ, ജി വേണുഗോപാൽ, സി കെ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിനുശേഷം ഇപ്റ്റയുടെ നാടൻപാട്ട് അരങ്ങേറി.










0 comments