ad
Deshabhimani

ആശുപത്രിയില്‍നിന്ന്‌ യുവതിയുടെ ബാഗ് മോഷ്ടിച്ചയാള്‍ പിടിയില്‍

ജോര്‍ജ്‌ വര്‍ഗീസ്

ജോര്‍ജ്‌ വര്‍ഗീസ്

വെബ് ഡെസ്ക്

Published on Jan 11, 2026, 12:04 AM | 1 min read

കൊല്ലം

ജില്ലാ ആശുപത്രിയിലെ കാത്തിരിപ്പ്‌ മുറിയില്‍നിന്നും യുവതിയുടെ പണം അടങ്ങിയ ബാഗ് മോഷ്ടിച്ചയാള്‍ പിടിയില്‍. ആലപ്പുഴ വാരണം മുക്കത്ത് ജോര്‍ജ്‌ വര്‍ഗീസ്(41) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വ്യാഴം രാത്രി 10.30ന്‌ ജില്ലാ ആശുപത്രിലെ അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയുടെ ബാഗാണ് ഇയാള്‍ മോഷ്ടിച്ചെടുത്തത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചേര്‍ത്തല, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ സമാനമായ മൂന്നു കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ നിയാസ്, ഷൈജു, സിപിഓമാരായ ജ്യോതിഷ്, അജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home