ad
Deshabhimani

വിവാഹവാഗ്ദാനം നൽകി യുവതിയെ 
പീഡിപ്പിച്ചയാൾ പിടിയിൽ

കെ എം ബഷീർ

കെ എം ബഷീർ

വെബ് ഡെസ്ക്

Published on Jul 03, 2026, 12:42 AM | 1 min read

മാന്നാർ

വിവാഹ വാഗ്ദാനം നൽകി വിധവയായ യുവതിയെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത യുവാവ് പിടിയിൽ. പരുമല ഓടാട്ട് കിഴക്കേതിൽ കെ എം ബഷീറിനെ (48) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ൽ പുനർവിവാഹ പത്രപരസ്യത്തിൽ നിന്ന്‌ കിട്ടിയ ഫോൺ നമ്പറിൽ ഇടനിലക്കാരനായി സംസാരിച്ചായിരുന്നു തുടക്കം. പിന്നീട് യുവതിയുടെ വീട്ടിൽ എത്തി ചങ്ങനാശേരി സ്വദേശി അഫ്സൽ എന്ന പേരിൽ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. സ്ഥിരമായി വീട്ടിൽ എത്തിയിരുന്ന ബഷീർ പല കാരണങ്ങൾ പറഞ്ഞ് 19 ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പൊലീസിന് മൊഴി നൽകി. കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ചെങ്ങന്നൂർ ഡി വൈ എസ് പി ക്ക് യുവതി പരാതി നൽകിയത്. മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് ഒളിവിലായിരുന്ന ബഷീറിനെ മാവേലിക്കരയിൽ നിന്നാണ് പിടികൂടിയത്. മാന്നാർ എസ് എച്ച് ഒ എസ് വി ബിജു, എസ് ഐ സുദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ അരവിന്ദ്, വിനീത്, അനന്ദു, ബാലു എന്നിരടങ്ങുന്ന സംഘമാണ പ്രതിയെ അറസറ്റ്‌ ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home