ad
Deshabhimani

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ 
ഉദ്ഘാടനംചെയ്യുന്നു

മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 06, 2026, 12:29 AM | 1 min read

മുഹമ്മ

സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ 12 ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കൻ മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ( സിഐ ടി യു) കൺവൻഷൻ അഭ്യർഥിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കരാർവത്കരണം അവസാനിപ്പിച്ച് തൊഴിൽ സ്ഥിരത ഉറപ്പാക്കുക , തുല്യജോലിക്ക് തുല്യവേതനം നൽകുക, തൊഴിലാളികൾക്ക് മികച്ച പെൻഷൻ അനുവദിക്കുക , പൊതുമേഖലാ ഓഹരി വിൽപ്പനയും ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക, കർഷകദ്രോഹ നിയമഭേദഗതികൾ പിൻവലിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്. കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി കെ സുരേന്ദ്രൻ, എം പി സുഗുണൻ , ജെ ജയലാൽ , കെ ഡി അനിൽ കുമാർ , ആർ ഷാജീവ് , ജി മുരളി , കെ ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home