ജില്ലാ മദ്രസ ഫെസ്റ്റിന് അമ്പലപ്പുഴയിൽ തുടക്കം

അമ്പലപ്പുഴ
സമസ്ത കേരള ജംഇയ്യത്തുൽ മു അല്ലിമീൻ ജില്ലാ തല മദ്രസ വിദ്യാർഥി ഫെസ്റ്റിന് അമ്പലപ്പുഴയിൽ വിളംബര ജാഥയോടെ തുടക്കം. കാക്കാഴം കമ്പി വളപ്പ് മദ്രസയിൽനിന്ന് ആരംഭിച്ച നൂറ് കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത വിളംബര ജാഥ സമസ്ത ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ് ബാഖവി സ്വാഗത സംഘം ചെയർമാൻ ഇബ്രാഹിം കുട്ടി വിളക്കേഴത്തിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. മാവുങ്കൽ മുഹമ്മദ് മുസ്‌ലിയാർ ഖബറിടത്തിൽ നടന്ന പ്രാർഥനക്ക് അബ്‌ദുള്ള തങ്ങൾ അൽ ഐദറൂസി നേതൃത്വം നൽകി. ജില്ലാ മദ്രസ വിദ്യാർഥി ഫെസ്റ്റ് മുസാബഖ സമസ്‌ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കമാൽ എം മാക്കിയിൽ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ ഇബ്രാഹിം കുട്ടി വിളക്കേഴം അധ്യക്ഷനായി. മസ്ജിദുൽ ഇജാബ ചീഫ് ഇമാം സാജിദ് ബദ്‌രി കുമ്മനം പ്രാർഥന നടത്തി.







0 comments