കഞ്ഞിക്കുഴിയിൽ പുഷ്‌പോത്സവം ലോഡിങ്

കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്ത് ഓണക്കാലത്ത് നടത്തുന്ന പുഷ്‌പോത്സവത്തിന് മുന്നോടിയായി ഒന്നാം വാർഡിലെ കർഷകൻ സുനിലിന്റെ കൃഷിയിടത്തിൽ ചെടികൾ നട്ടു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ആദ്യ നടീൽ നടത്തി. ഇരുപതിനായിരത്തിലധികം ചെണ്ടുമല്ലി തൈകളാണ് ഇവിടെ സുനിൽ പരിപാലിക്കുന്നത്. കൂടാതെ പതിനായിരത്തിലധികം വാടാമുല്ലയും നടുന്നുണ്ട്. ദേശീയപാതയിൽ പതിനൊന്നാം മൈലിന് സമീപം മൂന്നേക്കർ സ്ഥലത്താണ് പ്രദർശനവും വിൽപ്പനയുമുള്ള പുഷ്‌പോത്സവം. പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ്‌കുമാർ, വൈസ്‌പ്രസിഡന്റ് ലജിത തിലകൻ, സ്ഥിരംസമിതി അധ്യക്ഷരായ ജി മുരളി, കെ വി വിജിമോൾ, കൃഷി ഓഫീസർ റോസ്‌മി ജോർജ്,പഞ്ചായത്തംഗങ്ങളായ പി മുരളി, ഹണിമോൾ, സജി, ശ്രീലത, സജിത ബൈജു, എഡിഎസ് പ്രസിഡന്റ് മിനി പവിത്രൻ, അസിസ്‌റ്റന്റ് കൃഷി ഓഫീസർ എസ് ഡി അനില, റോഷ്‌നി സുനിൽ എന്നിവർ സംസാരിച്ചു.









0 comments