ad
Deshabhimani

കരുണ കാട്ടൂ സർക്കാരേ...
മുറിഞ്ഞു വീടെന്ന സ്വപ്‌നം

പൂർത്തീകരിക്കാത്ത വീടിന് മുന്നിൽ ഭവാനി
avatar
സ്വന്തം ലേഖകൻ

Published on Jul 28, 2026, 02:55 AM | 1 min read

കായംകുളം ​

എൽഡിഎഫ് സർക്കാർ പാവങ്ങളോട് കാട്ടിയ കാരുണ്യത്തിന്റെ ഒരംശമെങ്കിലും ഇപ്പോഴത്തെ സർക്കാർ കാട്ടിയിരുന്നെങ്കിൽ ഞങ്ങളുടെ വീടെന്ന സ്വപ്‌നം യാഥാർഥ്യമായേനെ.... നിറകണ്ണുകളോടെയാണ്‌ പത്തിയൂർ സുരേഷ്ഭവനിൽ ഭവാനിയുടെ വാക്കുകൾ വീട്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഈ കുടംബത്തിന്റെ വീടുനിർമാണം പകുതിയായി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് രണ്ട് ഘട്ടങ്ങളിലായി നൽകിയ രണ്ടുലക്ഷം രൂപയാണ് ഇതേവരെ ലഭിച്ചത്. അടുത്ത ഘട്ടത്തിന്‌ ഫണ്ടിനായി മാസങ്ങളായി കാത്തിരിക്കുകയാണ്. കോട്ടാൽ വീട്ടിൽ മഹാരാജന്റെയും കുടുംബത്തിന്റെയും അവസ്ഥ ഇതുതന്നെ. ഇങ്ങനെ നിരവധി പാവപ്പെട്ട കുടുംബങ്ങളാണ് വീടെന്ന സ്വപ്‌നം സഫലമാകാൻ കാത്തിരിക്കുന്നത്‌. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ വീട് പൂർത്തീകരിക്കാനാകുമോ എന്ന ആശങ്കയിലാണ് ഈ പാവങ്ങൾ. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന പ്ലാൻ ഫണ്ട് ലഭിക്കാത്തതിനാൽ ലൈഫ് പദ്ധതിയും ആശങ്കയിലാണ്. ജൂൺ ആദ്യവാരം ലഭിച്ചിരുന്ന പ്ലാൻ ഫണ്ട് ഇതേവരെ പഞ്ചായത്തുകൾക്ക് കിട്ടിയിട്ടില്ല. അതിനാൽ ലൈഫ് ഗുണഭോക്താക്കൾക്ക് ഫണ്ട് നൽകാനും കഴിഞ്ഞിട്ടില്ല. കുടിൽ പൊളിച്ചുമാറ്റിയത് കാരണം മിക്ക കുടുംബങ്ങളും വാടകവീടുകളിലാണ്. വീട്‌ നിർമാണത്തിന്‌ കടം വാങ്ങിയവരും നിരവധി പേരുണ്ട്. ഫണ്ടിന്‌ ദിവസവും പഞ്ചായത്തിൽ കയറിയിറങ്ങുകയാണ് ഈ കുടുംബങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home