മാവേലിക്കരയില്‍ ലൈബ്രറികൾ ഡിജിറ്റലായി

മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സമ്പൂർണ ഡിജിറ്റൈസേഷൻ പ്രഖ്യാപനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
താലൂക്കിലെ ലൈബ്രറികൾ സമ്പൂർണ ഡിജിറ്റൈസേഷനിലേക്ക്. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സമ്പൂർണ താലൂക്ക് ഡിജിറ്റലൈസേഷൻ പ്രഖ്യാപനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പല്ലാരിമംഗലം കൊക്കാട്ട് ജി കൃഷ്‌ണപിള്ള ഗ്രന്ഥശാലയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ എസ് സലിംകുമാർ അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ രഘുപ്രസാദ് പദ്ധതി വിശദീകരിച്ചു. പ്രസിഡന്റ് അലിയാർ എം മാക്കിയിൽ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രിയ വിനോദ്, വള്ളികുന്നം രാജേന്ദ്രൻ, സഫിയ സുധീർ, പ്രൊഫ. ടി എം സുകുമാര ബാബു, വി കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങില്‍ ലൈബ്രറിയേൻമാരായിരുന്ന ശിവരാമൻനായർ, ഗംഗാധരൻ, പബ്ലിക് സോഫ്റ്റ്‌വെയർ പരിശീലകരായ സുധി സഞ്‌ജയൻ, അനിഷ് എന്നിവരെ ആദരിച്ചു.









0 comments