"കൂടെ കൂട്ടാം ഒന്നാകാം’

സമഗ്രശിക്ഷ കേരളം മാവേലിക്കര ബി ആർ സിയും ചുനക്കര ഗവ.യു പി സ്കൂൾ സോഷ്യൽ സർവീസ് സ്കീമും ചേർന്ന് നടത്തിയ ശില്പശാല മാവേലിക്കര ബി ആർ സി പരിശീലകൻ ജി സജീഷ് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
സമഗ്രശിക്ഷ കേരളം മാവേലിക്കര ബിആർസിയും ചുനക്കര ഗവ.യു പി സ്കൂൾ സോഷ്യൽ സർവീസ് സ്കീമും സംയുക്തമായി ‘കൂടെ കൂട്ടാം ഒന്നാകാം’ ശിൽപ്പശാല നടത്തി. സ്‌കൂൾ സോഷ്യൽ സർവീസ് സ്കീമിലെ ഓരോ കുട്ടിയും ഒരു ഭിന്നശേഷി കുട്ടിക്ക് ശിൽപ്പശാല പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. മാവേലിക്കര ബി ആർ സി പരിശീലകൻ ജി സജീഷ് ഉദ്ഘാടനംചെയ്‌തു. ഗവ.യു പി എസ് പ്രഥമാധ്യാപിക ആനി കോശി അധ്യക്ഷയായി. സ്പെഷ്യൽ എജ്യൂക്കേറ്റർ പി മായ സ്വാഗതം പറഞ്ഞു. പാട്ടിന്റെ പാലാഴി, തുണിസഞ്ചി നിർമാണം എന്നീ പ്രവർത്തനങ്ങളാണ് നടന്നത്. സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ ശ്രീദേവി, അജിതകുമാരി, സുശീല, ശ്രീലത എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സി ആർ സി കോർഡിനേറ്റർ മിനി, അധ്യാപിക എസ് രാജി എന്നിവർ സംസാരിച്ചു.









0 comments