ജനഹൃദയങ്ങള്‍ കീഴടക്കി എല്‍ഡിഎഫ്

ആറാട്ടുപുഴയിൽ ഭരണത്തുടർച്ച ഉറപ്പിച്ച് എൽഡിഎഫ്
ജി അനിൽ
കാർത്തികപ്പള്ളി
കഴിഞ്ഞ അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ നിരത്തി ഭരണത്തുടർച്ചക്ക് ആറാട്ടുപുഴ പഞ്ചായത്തിൽ എൽഡിഎഫ്. സ്ഥാനാർഥി പര്യടനം കൂടി പൂർത്തിയായതോടെ 19 വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ ബഹുദൂരം മുന്നിൽ. കള്ളിക്കാട് കുടികിടപ്പവകാശ സമര പോരാട്ടം നടന്ന ആറാട്ടുപുഴ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ്. മത്സ്യ–-കയർത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ ഗ്രാമമാണിത്. കായംകുളം കായലിന്റെ ഇരുകരകളിലുമായി 15 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന പഞ്ചായത്ത്. ഇത്തവണ ഒരു വാർഡു കൂടി. മൊത്തം 19 വാർഡുകളായി. 14 വാർഡുകൾ പടിഞ്ഞാറേക്കരയിലും അഞ്ചു വാർഡുകൾ കിഴക്കേക്കരയിലുമാണ്. 2000 ലും 2015 ലും മാത്രമേ എൽഡിഎഫിന് അധികാരത്തിൽ നിന്നു മാറി നിൽക്കേണ്ടിവന്നിട്ടുളളു. കഴിഞ്ഞ തവണ 18 വാർഡുകളിൽ 11 വാർഡുകൾ നേടി ഉജ്വല വിജയമാണ് എൽഡിഎഫ് കരസ്ഥമാക്കിയത്. ഇത്തവണയും അത് ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ അവരുടെ പ്രതീക്ഷ കൂട്ടുന്നു. ആറാം വാർഡിൽ കോൺഗ്രസ് വിമത ശക്തമായി പ്രചാരണരംഗത്തുണ്ട്. ആകെയുള്ള 19 വാർഡുകളിൽ സിപിഐ എം 16 ഇടത്തും സിപിഐ രണ്ടിടത്തും എൽഡിഎഫ് സ്വതന്ത്ര ഒരു സീറ്റിലും മത്സരിക്കുന്നു. വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചക്കാണ് എൽഡിഎഫ് വോട്ട് അഭ്യർഥിക്കുന്നത്. കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം വരെ 147 കുടുംബങ്ങൾക്കാണ് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാധ്യമാക്കി. രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 5 കുഴൽക്കിണറുകൾ പ്രവർത്തനസജ്ജമാക്കി. ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ഇവനിങ് ഒ പി ആരംഭിച്ചു. പഞ്ചായത്ത് ഓഫീസിന് സ്ഥലവും കെട്ടിടവും വാങ്ങി.









0 comments