ad
Deshabhimani

റോഡ് പുനർനിർമിച്ച് 
എൽഡിഎഫ് പ്രതിനിധികൾ

തകർന്ന അമ്മനേഴം റോഡ് എ പി സജിയും ജോസഫ് ഫ്രാൻസിസും ചേർന്ന് പുനർനിർമിക്കുന്നു
വെബ് ഡെസ്ക്

Published on Jun 19, 2026, 12:53 AM | 1 min read

അരൂർ

തകർന്നുതരിപ്പണമായ അരൂർ അമ്മനേഴം റോഡിലെ വലിയകുഴികൾ എൽഡിഎഫ്‌ നേതൃത്വത്തിൽ നികത്തി സഞ്ചാരയോഗ്യമാക്കി. യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ്‌ സ്വന്തം പണം മുടക്കി 21–-ാം വാർഡംഗം ജോസഫ് ഫ്രാൻസിസും, 22–-ാം -വാർഡംഗം എ പി സജിയും റോഡ്‌ സഞ്ചാരയോഗ്യമാക്കിയത്‌. റോഡ് തകർന്ന്‌ അപകടങ്ങൾ നിത്യസംഭവമായി മാറിയിരുന്നു. അപകടത്തിൽ സ്‌കൂൾ വിദ്യാർഥിയുടെ കാൽ ഒടിഞ്ഞ സംഭവമുണ്ടായിട്ടും പഞ്ചായത്ത് ഭരണസമിതി അനാസ്ഥ തുടർന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിന് മുന്നിൽ സമരം നടത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home