ad
Deshabhimani

ചെങ്ങന്നൂരിനോടുള്ള അവഗണനയ്‌ക്കെതിരെ എൽഡിഎഫ്‌ പ്രതിഷേധം

എൽഡിഎഫ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ സമരം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ സമീപം

എൽഡിഎഫ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ സമരം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ സമീപം

വെബ് ഡെസ്ക്

Published on Mar 20, 2026, 12:22 AM | 2 min read

ചെങ്ങന്നൂർ

കേന്ദ്ര സർക്കാരിന്റെ ചെങ്ങ.ന്നൂരിനോടുള്ള വികസന വിരുദ്ധതയ്ക്കെതിരെയും ചെങ്ങന്നൂർ റെയിൽവെ സ്‌റ്റേഷനോടും ശബരിമല ഇടത്താവളത്തോടുമുള്ള അവഗണനയ്ക്കുമെതിരെ എൽഡിഎഫ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചെങ്ങന്നൂർ റെയിൽവെ സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ആർ സന്ദീപ് അധ്യക്ഷനായി. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ, നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ, എം ശശികുമാർ, ആർ രാജേഷ്, ഗിരീഷ് ഇലഞ്ഞിമേൽ, പി എം ശെൽവരാജ്, പുഷ്പലത മധു, ജെയിംസ് ശമുവേൽ, മോഹൻ കൊട്ടാരത്തുപറമ്പിൽ, ജി ഹരികുമാർ, ടി കെ ഇന്ദ്രജിത്ത്, രാജു താമരവേലിൽ, ആർ പ്രസന്നൻ, ടിറ്റി എം വർഗീസ്, ടി സി ഉണ്ണികൃഷ്ണൻ, പി ജി മുരുകൻ, അജിത്ത് ആയിക്കാട്ട് എന്നിവർ സംസാരിച്ചു.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധം ഉയരണം: സി എസ്‌ സുജാത

ചെങ്ങന്നൂർ റെയിൽവെ സ്‌റ്റേഷനിൽ ഒരു പുരോഗമനവും കൊണ്ടുവരാൻ ബിജെപി സർക്കാരിന് കഴിഞ്ഞില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത പറഞ്ഞു. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടായ പുരോഗതിയിൽ നിന്നും ഒരിഞ്ച് മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടില്ല. വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങളും ശുചിമുറികളും അടക്കം ശബരിമല തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പുകൾ വാഗ്ദാനങ്ങളിൽ മാത്രമായി. കേരളത്തിന്റെ പ്രധാന ആവശ്യമായ റെയിൽവെ സോണും നിഷേധിച്ചിരിക്കുന്നു. പാതയിരട്ടിപ്പും വൈദ്യുതീകരണവും പൂർത്തിയാക്കിയില്ല. സംസ്ഥാനത്തെ എല്ലാവിധത്തിലും അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയരണമെന്നും സി എസ് സുജാത പറഞ്ഞു.

റെയിൽവെ സ്‌റ്റേഷന്റെ അവസ്ഥ പരിതാപകരം: സജി ചെറിയാൻ

ശബരിമല ഉൾപ്പെടെ സംസ്ഥാനത്ത് ഏറ്റവുമധികം തീർഥാടകരെത്തുന്ന ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന്റെ അവസ്ഥ പരിതാപകരമെന്ന് എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ പറഞ്ഞു. തീർഥാടന കാലത്ത് സ്‌റ്റേഷൻ പരിസരം മാലിന്യ കൂമ്പാരമായി മാറും. ശബരിമലയ്ക്കു വേണ്ടി കണ്ണീർ പൊഴിക്കുന്നവർ തീർഥാടകർക്ക് വേണ്ടി ഒന്നും നൽകുന്നില്ല. കോടികളുടെ വാഗ്ദാനമല്ലാതെ ഒന്നും യാഥാർഥ്യമാകുന്നില്ല. എന്നാൽ സംസ്ഥാന സർക്കാർ 10 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള ഇടത്താവള നിർമാണം പുരോഗമിക്കുകയാണ്. അടുത്ത മണ്ഡലകാലത്തിന്‌ മുമ്പ്‌ തീർഥാടകർക്ക്‌ തുറന്നു നൽകുമെന്നും സജി ചെറിയാൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home