എൽഡിഎഫ് സ്ഥാനാർഥികൾക്ക് വീയപുരത്ത് വൻവരവേൽപ്പ്

വീയപുരം പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി പര്യടനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
എൽഡിഎഫ് ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികളുടെ വീയപുരം പഞ്ചായത്തിലെ പര്യടനം വെള്ളംകുളങ്ങരയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്തു. പ്രസന്നാസതീശ് അധ്യക്ഷയായി. നേതാക്കളായ സി എ അരുൺകുമാർ, എം സത്യപാലൻ, സിപ്രസാദ്, സി വി രാജീവ്, എ ശോഭ, പി ഓമന, സൈമൺ എബ്രഹം എന്നിവർ സംസാരിച്ചു. പള്ളിപ്പാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി കെ കാർത്തികേയനും ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികളും പങ്കെടുത്തു. പര്യടനം കരിക്കാട്ട് ജങ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ ദേശീയ കൗൺസിലംഗം ടി ടി ജിസ്മോൻ ഉദ്ഘാടനംചെയ്തു.









0 comments