കാർഷികമേഖലയുടെ സ്‌പന്ദനങ്ങളറിഞ്ഞ്

ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി റോമിയോ സെബാസ്റ്റ്യൻ ചേലച്ചുവട്ടിൽ വോട്ടഭ്യർഥിക്കുന്നു
ഇടുക്കി
ജില്ലാ ആസ്ഥാന ഡിവിഷനായ പൈനാവിൽ എൽഡിഎഫ് സ്ഥാനാർഥി റോമിയോ സെബാസ്‌റ്റ്യന്റെ പ്രചാരണം കാർഷികമേഖലയിലൂടെ മുന്നേറുകയാണ്. തിങ്കളാഴ്‌ച ഉപ്പുതോട്, മരിയാപുരം, ഇരുകൂട്ടി, ചിറ്റടിക്കവല, ന്യൂമൗണ്ട് എന്നിവടങ്ങളിൽ പര്യടനം നടത്തി. വയോജനങ്ങളുൾപ്പെടെയുള്ളവർ അനുഗ്രഹാംശംസകളുമായെത്തി. പാണ്ടിപ്പാറയിൽ തങ്കമണി സഹകരണബാങ്ക്, സഹ്യാ ടീ തുടങ്ങിയവയുടെ അമരക്കാരനായിരുന്നതിനാൽ പ്രത്യേകപരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത സാധരണക്കാരുടെ സ്ഥാനാർഥിക്ക് മികച്ചവരവേൽപ്പാണ് ലഭിച്ചത്. നടപ്പാക്കേണ്ട വികസനങ്ങളും എൽഡിഎഫ് വിജയത്തിന്റെ പ്രതീക്ഷകളുമെല്ലാം പര്യടനവേളയിൽ ചർച്ചയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, കർഷകസംഘം ജില്ലാസെക്രട്ടറി, പാക്‌സ് മുൻജില്ലാ സെക്രട്ടറിയെന്ന നിലയിലും റോമിയോ സെബാസ്‌റ്റ്യന്റെ ഇടപെടലുകൾ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർക്കിടയിൽ ശ്രദ്ധേയമായിരുന്നു.









0 comments