ഹൃദയപൂര്‍വം ഷൈനി ടീച്ചര്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷൈനി ജോസഫ് ചക്കുപള്ളത്ത് വോട്ടർമാർക്കൊപ്പം
കട്ടപ്പന
കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്‌നേഹവായ്പ്പുകള്‍ ഏറ്റുവാങ്ങി വണ്ടൻമേട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷൈനി ജോസഫിന്റെ പ്രചാരണം മുന്നേറുന്നു. ഏവര്‍ക്കും സുപരിചിതയായ ഷൈനി ടീച്ചറുമായി വോട്ടര്‍മാര്‍ വിശേഷങ്ങള്‍ പങ്കുവച്ചു. പലസ്ഥലങ്ങളിലും പ്രചാരണത്തിനിടെ പഴയ ശിഷ്യരെയും കണ്ടുമുട്ടി. സ്ത്രീകളും യുവജനങ്ങളും വിജയാശംസകള്‍ നേര്‍ന്നു. തിങ്കളാഴ്ച കുമളി, വണ്ടന്‍മേട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടഭ്യര്‍ഥന നടത്തി. പുറ്റടി ടൗണ്‍, അമ്പലമേട്, കുമളി ഒന്നാംമൈല്‍, കുഴിക്കണ്ടം മേഖലകളില്‍ ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പ്രചാരണം നടത്തി.









0 comments