വിജയശ്രീ സുനിലിന് വൻവരവേൽപ്പ്

ജില്ലാ പഞ്ചായത്ത് തണ്ണീർമുക്കം ഡിവിഷൻ സ്ഥാനാർത്ഥി വിജയശ്രീ സുനിലിന്റെ പര്യടനം ചെങ്ങണ്ടയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
തണ്ണീര്‍മുക്കം
ആലപ്പുഴ ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി , തണ്ണീർമുക്കം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥികൾക്ക് വൻ വരവേൽപ്പ്.നൂറുകണക്കിനാളുകൾ ഒഴുകിയെത്തി. തണ്ണീർമുക്കം ഡിവിഷൻ സ്ഥാനാർഥി വിജയശ്രീ സുനിലിന്റെ പര്യടനം ചെങ്ങണ്ടയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. എസ് പ്രകാശൻ അധ്യക്ഷനായി. കാക്കര വെളിയിൽ തുടങ്ങി വെളിയമ്പ്രയിൽ സമാപിച്ചു.ചൊവ്വാഴ്ച കരിക്കാട് ആരംഭിച്ച് കണ്ണമ്പള്ളിയിൽ സമാപിക്കും. വി ജി മോഹനൻ, ബി സലിം, പി എസ് ഷാജി, എം ഡി സുധാകരൻ, സി പി ദിലീപ്, സി കെ സത്യൻ, എം പി സുഗുണൻ, വി ടി രഘുനാഥൻനായർ, ആർ അശ്വിൻ, തോമസ് വടക്കേക്കരി , എം വി സുധാകരൻ, വി എൻ ആനന്ദരാജ്, കെ സുരജിത്ത്, എൻ ആർ രാജീന്ദ്, എസ് ഹെബിൻദാസ്, എസ് നിധീഷ്, ബ്രൈറ്റ് എസ് പ്രസാദ്, എസ് സനിൽ, സിന്ധുവിനു, സുധർമ സന്തോഷ്, സുധാ സുരേഷ്, ബ്ലോക്ക് സ്ഥാനാർഥികളായ എൻ കെ ഹരിഹരപ്പണിക്കർ, രജി പ്രകാശൻ, ഉദേഷ് യു കൈമൾ എന്നിവരും പഞ്ചായത്ത് സ്ഥാനാർഥികളും സംസാരിച്ചു.









0 comments