വികസനം, ജനക്ഷേമം; എൽഡിഎഫ-ിന് മേൽക്കൈ

സ്വന്തംലേഖകൻ
Published on Apr 03, 2026, 12:23 AM | 1 min read
ആലപ്പുഴ
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ കുതിപ്പിന് വേഗംകൂട്ടി എൽഡിഎഫ-്. പത്തുവർഷത്തെ വികസനനേട്ടങ്ങളും ജനക്ഷേമപ്രവർത്തനങ്ങളും മതനിരപേക്ഷതയും ഉയർത്തി ജനങ്ങളുമായി സംവദിച്ച് മുന്നേറുന്ന എൽഡിഎഫ് ബഹുദൂരം മുന്നിലാണ്. ശനിയാഴ്‌ച സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം മറിയം ധാവ്‌ളെ ജില്ലയിൽ പ്രചാരണത്തിനായി എത്തും. കുട്ടനാട്, അന്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിൽ നടക്കുന്ന എൽഡിഎഫ് യോഗങ്ങളിൽ സംസാരിക്കും. ഡോ. ടി എം തോമസ് ഐസക് പങ്കെടുക്കുന്ന റോഡ്‌ഷോയും ശനിയാഴ്‌ചയുണ്ട്. ഞായറാഴ്‌ച സിപിഐ എം മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ള കായംകുളത്തും അന്പലപ്പുഴയിലും യോഗങ്ങളിൽ സംസാരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് എൽഡിഎഫ് മേൽക്കൈ നേടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം മുതിർന്ന നേതാവ് സുഭാഷിണി അലി തുടങ്ങിയവരുടെ യോഗങ്ങളിൽ ജനങ്ങൾ ആവേശത്തോടെയാണ് പങ്കെടുത്തത്. പത്തുവർഷത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം. വർഗീയതയും കള്ളക്കഥകളും അധിക്ഷേപവും മാത്രം വിളന്പുന്ന യുഡിഎഫ്–എൻഡിഎ ക്യാന്പിനെ ജനങ്ങൾ തിരസ്‌കരിച്ചു കഴിഞ്ഞു.










0 comments