ad
Deshabhimani

കേരളത്തിൽ മോദിയും രാഹുലും 
നുണഫാക്ടറി: ബൃന്ദ കാരാട്ട്‌

എൽഡിഎഫ് കായംകുളം മണ്ഡലം സ്ഥാനാർഥി യു പ്രതിഭയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കായംകുളത്ത് സംഘടിപ്പിച്ച വനിതാസംഗമം 
മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് ഉദ്‌ഘാടനംചെയ്യുന്നു

എൽഡിഎഫ് കായംകുളം മണ്ഡലം സ്ഥാനാർഥി യു പ്രതിഭയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കായംകുളത്ത് സംഘടിപ്പിച്ച വനിതാസംഗമം 
മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് ഉദ്‌ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Mar 30, 2026, 01:27 AM | 1 min read

കായംകുളം/ഹരിപ്പാട്/മാവേലിക്കര

​പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽഗാന്ധിയും കേരളത്തിലെത്തിയാൽപ്പിന്നെ നുണനിർമാണ ഫാക്ടറികളായി മാറുമെന്ന്‌ സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. രാജ്യത്ത് മതനിരപേക്ഷത നിലനിർത്തി സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കുന്ന ഏകസംസ്ഥാനം കേരളമാണ്. അത്‌ തകർക്കാനാണ് മോദിയും രാഹുൽഗാന്ധിയും നുണപ്രചാരണങ്ങളുമായി കേരളത്തിലെത്തുന്നത്. ആലപ്പുഴയിൽ വിവിധ എൽഡിഎഫ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു ബൃന്ദ. സ്‌ത്രീകളെ അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതുമാണ്‌ യുഡിഎഫിന്റെ സംസ്‌കാരം. പൊതുസമൂഹത്തിൽ അംഗീകാരം ലഭിക്കുന്ന വനിതാനേതാക്കളുടെ ശബ്‌ദം അവസാനിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. കെ കെ ശൈലജയെ ലൈംഗികമായി അധിക്ഷേപിച്ചതും വീണാ ജോർജിനെ ശാരീരികമായി ആക്രമിച്ചതും ഈ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന്റെ തുടർച്ചയാണ്‌ പ്രതിഭയ്‌ക്ക്‌ നേരെയുണ്ടായതും. 20 ലക്ഷം കോടി കോർപറേറ്റുകൾക്ക് ഇളവുനൽകിയ മോദി തൊഴിലുറപ്പ് പദ്ധതിയെ തകർത്തു. മോദിയുടെ വികസിത ഭാരതം എന്ന സങ്കൽപ്പം ബഹുരാഷ്‌ട്ര കുത്തകകൾക്കുവേണ്ടി മാത്രമാണ്. പശ്ചിമേഷ്യയിൽ ആയിരങ്ങളെ സാമ്രാജ്യത്വ ഭരണകൂടം കൊല്ലുമ്പോഴും മോദി പ്രതികരിച്ചില്ല‌. അദ്ദേഹത്തിന്റെ നാവ്‌ ട്രംപ്‌ താക്കോലിട്ട്‌ പൂട്ടി. തെലങ്കാനയിൽ സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്ര വാഗ്‌ദാനം നൽകിയാണ്‌ കോൺഗ്രസ്‌ അധികാരത്തിലെത്തിയത്. രണ്ട്‌ വർഷമായിട്ടും പദ്ധതി നടപ്പാക്കിയിട്ടില്ല. സാമ്പത്തികനയങ്ങളിൽ കോൺഗ്രസും ബിജെപിയും ചക്കിക്കൊത്ത ചങ്കരന്മാരാണ്. ഇവർ കേരളത്തിൽ അധികാരത്തിലേറിയാൽ കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയതുപോലെയാകും. വിദ്യാഭ്യാസത്തിലെയും ആരോഗ്യത്തിലെയും മറ്റ് വികസന–ക്ഷേമ മേഖലകളിലെയും കേരളത്തിന്റെ നേട്ടങ്ങൾ തകരും. നയങ്ങളിൽ ഡീൽവച്ച കോൺഗ്രസും ബിജെപിയും വിവിധ സംസ്ഥാനങ്ങളിൽ ബുൾഡോസർ രാഷ്‌ട്രീയം നടപ്പാക്കി, പട്ടിണി പാവങ്ങളെയും ന്യൂനപക്ഷങ്ങളെയും തെരുവിലേക്ക്‌ എറിയുകയാണ്. എന്നാൽ കേരളത്തിൽ ഇടതുപക്ഷം പടുത്തുയർത്തിയ വികസനത്തിന്റെയും മതനിരപേക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും മതിലുകൾ തകർക്കാൻ ബുൾഡോസർ രാഷ്‌ട്രീയത്തിന് സാധിക്കില്ലെന്നും അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home