ad
Deshabhimani

ചേർത്തല, അരൂർ മണ്ഡലം പട്ടയമേള

69 പേർക്ക് പട്ടയം നൽകി

ചേർത്തല, അരൂർ മണ്ഡലം പട്ടയമേളയിൽ ആകെ 69 പേർക്ക് പട്ടയം വിതരണംചെയ്​തു

ചേർത്തല, അരൂർ മണ്ഡലം പട്ടയമേളയിൽ ജമീലയ‍്ക്ക് മന്ത്രി പി പ്രസാദ് പട്ടയം വിതരണംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 30, 2025, 02:11 AM | 1 min read

അരൂർ

ചേർത്തല, അരൂർ മണ്ഡലം പട്ടയമേളയിൽ ആകെ 69 പേർക്ക് പട്ടയം വിതരണംചെയ്​തു. ചേർത്തല മണ്ഡലത്തിൽ 13 എൽഎ, 20 എൽടി, മൂന്ന് ദേവസ്വം, മൂന്ന് കൈവശരേഖ ഉൾപ്പെടെ 39 പട്ടയവും അരൂർ മണ്ഡലത്തിൽ 10 എൽഎ, 18 എൽടി, രണ്ട് കൈവശരേഖ പട്ടയങ്ങൾ ഉൾപ്പെടെ 30 പട്ടയവുമാണ്‌ വിതരണംചെയ്​തത്. ചേർത്തല മണ്ഡലത്തിലെ കടക്കരപ്പള്ളി സ്വദേശി ജമീല, കഞ്ഞിക്കുഴി സ്വദേശികളായ ത്രേസ്യാമ്മ, വി ജെ സതിയമ്മാൾ, ചേർത്തല വടക്ക് സ്വദേശി ലളിത, പട്ടണക്കാട് സ്വദേശികളായ കെ കെ ശിശുപാലൻ, കെ പി ഷാലിവാഹൻ, അരൂർ മണ്ഡലത്തിലെ തൈക്കാട്ടുശേരി സ്വദേശികളായ പത്മനാഭൻ, പപ്പൻ, തുറവൂർ സ്വദേശികളായ മോഹനൻ, അമ്മുക്കുട്ടി, പാണാവള്ളി സ്വദേശികളായ മുഹമ്മദ്കുഞ്ഞ്, മുരളി എന്നിവർ വേദിയിലെത്തി നേരിട്ട് പട്ടയം കൈപ്പറ്റി. ബാക്കിയുള്ളവർക്ക് കൗണ്ടർ മുഖേന വിതരണംചെയ്​തു. റവന്യൂമന്ത്രി കെ രാജൻ ഉദ്‌ഘാടനംചെയ്‌തു. കൃഷിമന്ത്രി പി പ്രസാദ്‌ അധ്യക്ഷനായി. ദലീമ എംഎൽഎ, എഡിഎം ആശ സി എബ്രഹാം, സബ്കലക്​ടർ സമീർ കിഷൻ, ജില്ലാ പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്​പ്രസിഡന്റ് ആർ ജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി കെ സാബു, പട്ടണക്കാട് പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എം കെ ജയപാൽ, ചേർത്തല തഹസിൽദാർ എസ് ഷീജ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home