കുട്ടനാടിന് സാംസ്‌കാരികനിലയവും നീന്തൽക്കുളവും

നിർമാണം പുരോഗമിക്കുന്ന സാംസ്‌കാരികനിലയം
മങ്കൊമ്പ്
നെല്ലിനൊപ്പം കലകളുടെയും കലവറയായ കുട്ടനാടിന് സ്വന്തമായി സാംസ്‌കാരികനിലയവും കായികമേഖലയ്‌ക്കായി നീന്തൽക്കുളവുമാണ് ജില്ലാ പഞ്ചായത്ത് വെളിയനാട് ഡിവിഷൻ നൽകിയത്. ആലക്കാട്ടുപറമ്പ് നഗറിലാണ് സാംസ്‌കാരിക നിലയത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. 38 ലക്ഷം രൂപയാണ് ചെലവ്. പുളിങ്കുന്ന് പഞ്ചായത്തിലെ മങ്കൊമ്പ് അവിട്ടം തിരുനാൾ സ്‌കൂൾ ഗ്രൗണ്ടിൽ കളിസ്ഥലത്തിന്റെ നിർമാണത്തിനൊപ്പമാണ് നീന്തൽക്കുളവും പണിതീർക്കുന്നത്. വെളിയനാട് ഡിവിഷനിലേക്ക് വാർഷിക പദ്ധതിയിൽപ്പെടുത്തി 4.42 ലക്ഷം രൂപയാണ് മാറ്റിവച്ചത്. നീലംപേരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ആറിൽചിറ മുതൽ നാലുപറ വരെ തോടിന് ആഴംകൂട്ടൽ, നീലംപേരൂർ ചെറുകര ജ്ഞാനേശ്വര ശിവക്ഷേത്രത്തിലെ ക്ഷേത്രക്കുളം പുനരുദ്ധാരണം, വെളിയനാട് പുത്തൻപറമ്പുമുതൽ കാപ്പിൽച്ചിറവരെ വാഴേത്തോടിന് കല്ലുകെട്ടി സംരക്ഷണം, കൊച്ചുപുരയ്‌ക്കൽമുതൽ ഉദയമംഗലംവരെ പൈപ്പ്‌ലൈൻ, വെളിയനാട് സുജിൻഭവൻമുതൽ മദനപ്പള്ളി പാലം വരെ പൈപ്പ് ലൈൻ, വെളിയനാട് വാർഡ് മൂന്നിൽ പൈപ്പ് ലൈൻ, വലിയപറന്പുമുതൽ പുത്തൻപറന്പുവരെ പൈപ്പ് ലൈൻ, ആലക്കാട്ട് പറമ്പ് ഉന്നതി സമഗ്രവികസനം, വെളിയനാട് കിടങ്ങറ സ്‌കൂൾ അറ്റകുറ്റപ്പണി, മങ്കൊമ്പ് സ്‌കൂൾ ഗ്രൗണ്ട് നവീകരണം, അങ്കണവാടികളുടെ കെട്ടിടനിർമാണം, പാണാപറന്പ് കലുങ്ക് നിർമാണം, അറുപതിൽചിറ നഗർ നവീകരണം, സ്‌മാർട്ട് അങ്കണവാടികൾ, പാടശേഖരങ്ങൾക്ക് പറക്കുഴിയും മോട്ടോർ ഷെഡ്ഡും, പാടശേഖരങ്ങളുടെ ബണ്ട് സംരക്ഷണം തുടങ്ങി കുട്ടനാടിന്റെ ജീവിതം മെച്ചപ്പെടുത്താനുതകുന്ന നിരവധി പദ്ധതികളാണ് വെളിയനാട് ഡിവിഷനിൽ നടപ്പാക്കിയത്.









0 comments