ad
Deshabhimani

കുടുംബശ്രീ മീറ്റ് പോയിന്റ് കഫേ ഷോപ്പ് തുറന്നു

Kudumbasree

കുടുംബശ്രീ കഞ്ഞിക്കുഴിയിൽ ആരംഭിച്ച മീറ്റ് പോയിന്റ് കഫേ ഷോപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ 
എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 26, 2026, 12:03 AM | 1 min read

ആലപ്പുഴ

​ഇറച്ചി വിഭവങ്ങളുടെ പുത്തൻ തലമുറ ഭക്ഷണവും പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുമൊരുക്കി കുടുംബശ്രീയുടെ മീറ്റ് പോയിന്റ് കഫേ ഷോപ്പ് തുറന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ്‌ ദേശീയ പാതയിൽ എസ് എൻ കോളജിനു മുന്നിലാണ്‌ കഫേ ഷോപ്പ് പ്രവർത്തനം തുടങ്ങിയത്‌. പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും ജ്യൂസ്‌, ഷേയ്ക്ക്, ഐസ് ക്രീം, ചായ ലഘു ഭക്ഷണം എന്നിവയും ഇവിടെ ഇരുന്നു കഴിക്കാൻ കഴിയും. പതിനാലാം വാർഡ് സി ഡി എസ് എക്സിക്യൂട്ടീവംഗം സുമ ബാലചന്ദ്രൻ, എ ഡി എസ് അംഗങ്ങളായ സംഗീത , അനീസ്യ, ലത, സാനി എന്നിവരാണ് മീറ്റ് പോയിന്റ്‌ കഫേയുടെ അണിയറ ശിൽപ്പികൾ . ആവശ്യക്കാർക്ക് ഇരുന്നു ഭക്ഷണം കഴിക്കുവാൻ കഴിയുന്ന തരത്തിൽ മനോഹരമായ ഇന്റീരിയൽ വർക്കിലാണ് കഫേ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലജിതാ തിലകൻ, സി ഡി എസ് വൈസ് ചെയർപേഴ്സൻ മോളി ഭദ്രസേനൻ, സ്ഥിരം സമിതി അധ്യക്ഷരായ ജി മുരളി, കെ വി ബിജിമോൾ , പഞ്ചായത്തംഗങ്ങളായ പി മുരളി, സജിതാ ബൈജു , എം കെ സജി, പി എസ് ശ്രീലത,ബിനീഷ് വിജയൻ, പഞ്ചായത്ത്‌ സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ, അസി.സെക്രട്ടറി പി രാജീവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home