കെജിഒഎ ഹരിപ്പാട് ഏരിയ സമ്മേളനം
ശമ്പള പരിഷ്‌കരണ കമീഷനെ നിയമിച്ച സർക്കാരിന് അഭിവാദ്യം

കെജിഒഎ ഹരിപ്പാട് ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഇ നാസറുദ്ദീൻ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങൾ അനുവദിക്കുകയും ശമ്പള പരിഷ്‌കരണ കമീഷനെ നിയമിക്കുകയുംചെയ്തതിലൂടെ സിവിൽ സർവിസിനെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിനെ കെജിഒഎ ഹരിപ്പാട് ഏരിയ സമ്മേളനം അഭിനന്ദിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ഇ നാസറുദ്ദീൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് എസ് ദീപ അധ്യക്ഷയായി. "മാധ്യമങ്ങളുടെ ഒളിപ്പോര്' എന്ന വിഷയത്തിലെ സെമിനാർ കെഎസ്-കെടിയു സംസ്ഥാന കമ്മിറ്റി അംഗം സി പ്രസാദ് ഉദ്ഘാടനംചെയ്തു. കെജിഒഎ മുൻ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ്, സെക്രട്ടറിയറ്റ് അംഗം ലക്ഷ്മി സി ചന്ദ്രൻ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത്, ഏരിയ സെക്രട്ടറി കെ എം രഞ്ജിത്ത്, ട്രഷറർ വിശ്വജിത്ത് എന്നിവർ സംസാരിച്ചു. കെഎഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉണ്ണി മാധവിനെയും എംടെക് പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ച കെ എം രഞ്ജിത്തിനെയും അനുമോദിച്ചു. ഭാരവാഹികൾ: എസ് ദീപ (പ്രസിഡന്റ്), ജയൻ, രാജി മോൾ (വൈസ് പ്രസിഡന്റുമാർ), കെ എം രഞ്ജിത്ത് (സെക്രട്ടറി) ദീപാകൃഷ്ണൻകുട്ടി, ആഗ്നസ് (ജോയിന്റ് സെക്രട്ടറിമാർ), വിശ്വജിത്ത് (ട്രഷറർ) സ്വപ്ന ദാസ് ( വനിതാ കൺവീനർ).










0 comments