ദേശീയ പണിമുടക്കിൽ അണിചേരുക: കെഎസ്‌ആർടിഇഎ

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ചേർത്തല യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ് വിനോദ് ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ–-ജനദ്രോഹ നയങ്ങൾക്കെതിരെ ഒമ്പതിന്റെ ദേശീയ പണിമുടക്കിൽ അണിചേരാൻ കെഎസ്ആർടി എംപ്ലോയിസ് അസോസിയേഷൻ(സിഐടിയു) ചേർത്തല യൂണിറ്റ് വാർഷിക സമ്മേളനം ആഹ്വാനംചെയ്‌തു. എസ് സുജിമോൻ നഗറിൽ(ചേർത്തല എൻഎസ്‌എസ് യൂണിയൻ ഹാളിൽ) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് വിനോദ് ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് സി കെ ഷാജിമോൻ അധ്യക്ഷനായി. വി സുഷമകുമാരി രക്തസാക്ഷി പ്രമേയവും എ ടി അരുൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എം റെജിമോൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജിതീഷ് സിദ്ധാർഥൻ കണക്കും അവതരിപ്പിച്ചു. അസോസിയേഷൻ മുൻനേതാവ് എൻ വി തമ്പുരാനെ ആദരിച്ചു. ജില്ലാ സെക്രട്ടറി എ അൻസാർ, ജില്ലാ പ്രസിഡന്റ് മധു ബി ഗോപൻ, ട്രഷറർ ആർ ജയൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം കെ രജീഷ് എന്നിവർ സംസാരിച്ചു. വി എസ് മനോജ്കുമാർ സ്വാഗതവും പി ഒ ആന്റണി നന്ദിയുംപറഞ്ഞു. ഭാരവാഹികൾ: പി ഒ ആന്റണി(പ്രസിഡന്റ്), എം റെജിമോൻ(സെക്രട്ടറി), എ ടി അരുൺ(ട്രഷറർ).
0 comments