ad
Deshabhimani

സ്ഥലം പരിശോധിച്ചു

ഉയരും മൾട്ടിപ്ലെക്‌സ്‌ തിയറ്റർ

 ചെങ്ങന്നൂർ നഗരത്തിൽ നിർമിക്കുന്ന മൾട്ടിപ്ലെക്‌സ്‌ തിയറ്റർ 
സമുച്ചയത്തിന്റെ സ്ഥലപരിശോധന മന്ത്രി സജി ചെറിയാന്റെ 
സാന്നിധ്യത്തിൽ  പുരോഗമിക്കുന്നു
avatar
സ്വന്തം ലേഖകൻ

Published on Jan 10, 2026, 01:27 AM | 1 min read

ചെങ്ങന്നൂർ

ചെങ്ങന്നൂർ നഗരത്തിൽ സാംസ്‌കാരികവകുപ്പ് കിഫ്ബി ധനസഹായത്തോടെ പുതിയതായി നിർമിക്കുന്ന മൾട്ടിപ്ലെക്‌സ്‌ തീയേറ്റർ സമുച്ചയത്തിന്റെ സ്ഥലപരിശോധന മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ നടന്നു. കെഎസ്എഫ്ഡിസി ചെയർമാൻ കെ മധു, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രശാന്ത്, എൻജിനിയർ അഞ്‌ജിത, ആർക്കിടെക്റ്റ് ശ്രീകുമാർ, പിഐപി ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ്‌ പരിശോധനയ്‌ക്ക്‌ എത്തിച്ചത്‌. ചെങ്ങന്നൂർ ഗവ. ഐടിഐക്ക്‌ എതിർവശം ജലവിഭവവകുപ്പ് വിട്ടുനൽകിയ പമ്പ ഇറിഗേഷൻവകുപ്പിന് കീഴിലെ 70 സെന്റ്‌ ഭൂമിയിലാണ് നാല് നിലകളിലായി മൂന്നു സ്‌ക്രീനുള്ള തീയേറ്റർ സമുച്ചയം നിർമിക്കുന്നത്. ഇതിനോട് ചേർന്ന് വ്യാപാരസ്ഥാപനങ്ങൾ, കുട്ടികൾക്ക് വിനോദ സൗകര്യങ്ങൾ, ഫുഡ് കോർട്ട് തുടങ്ങിയവ ഒരുക്കും. തീയേറ്ററിനോട് ചേർന്ന് 250 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഒരുക്കുന്നുണ്ട്. പാർക്കിങ്ങിന് രണ്ട്‌ ഭൂഗർഭനിലകൾ ഉണ്ടാകും. 48 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ തീയേറ്റർ കോംപ്ലക്‌സിൽ അത്യാധുനിക ശബ്‌ദ–ദൃശ്യ സംവിധാനങ്ങളാണ് ഒരുക്കുന്നത്. കേരള സ്‌റ്റേറ്റ്‌ ഫിലിം ഡെവലപ്മെന്റ് കോർപറേഷനാണ് നിർവഹണച്ചുമതല. നിർമാണത്തിന്‌ പ്രാരംഭ നടപടികൾ ആരംഭിച്ചതായും അതിവേഗം ആരംഭിച്ച് ഒരുവർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home